HOME
DETAILS

എസ്.വൈ.എസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് ക്യാംപിന് അന്തിമരൂപമായി

  
backup
September 27 2018 | 19:09 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d

 

കോഴിക്കോട്. നാളെ കൊണ്ടോട്ടി-നീറാട് അല്‍ ഗസ്സാലി ഹെറിറ്റേജില്‍ നടക്കുന്ന നടക്കുന്ന എസ്.വൈ.എസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് ക്യാംപിന് അന്തിമരൂപമായി. കാലത്ത് പത്ത് മണി മുതല്‍ രാത്രി പത്ത് വരെ 12 മണിക്കൂര്‍ ക്യാംപില്‍ 12 ഷോര്‍ട്ട് ടേം സെഷനുകളായാണ് പരിപാടി. സംസ്ഥാന ഭാരവാഹികള്‍ക്ക് പുറമെ സെക്രട്ടേറിയറ്റ് മെമ്പര്‍മാര്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുക്കുക.
സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമെ ബംഗളൂരു, നീലഗിരി, കൊടക്, ദക്ഷിണ കന്നഡ, കോയമ്പത്തൂര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നായി 160 പേര്‍ പ്രതിനിധികളായി സംബന്ധിക്കും. സാക്ഷ്യം, പ്രവേശിക, ബോധനം, പഥം-പഥികര്‍, കാര്യവും കരടും, ആസൂത്രണം, കൈമാറ്റം, പ്രഖ്യാപനം, അവലോകനം, വഴിപിരിയും മുന്‍പ്, ആത്മീയം സെഷനുകളായാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്.
ഒന്‍പതു മണിക്ക് നടക്കുന്ന സാക്ഷ്യത്തോടെ ക്യാംപിന്റെ ആദ്യ നടപടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. പത്തിന് ആരംഭിക്കുന്ന 'പ്രവേശിക'യില്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതം പറയും.
ക്യാംപ് അമീര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് 'നാം ചെയ്യേണ്ടത്' സമര്‍പ്പിക്കും. 'ബോധനം' സെഷനില്‍ ബാധ്യത സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും 'കണ്ടെത്തല്‍' വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയും അവതരിപ്പിക്കും. 'പഥം-പഥികര്‍' സെഷനില്‍ സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ 'പഥ'വും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ 'പഥികരും' അവതരിപ്പിക്കും. തുടര്‍ന്ന്, 'കാര്യവും കരടും' പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിക്കും. എ.എം പരീത് എറണാകുളം 'ഇടവേളക്കുമുന്‍പ്'സമര്‍പ്പിക്കും.
ഉച്ചക്ക് ശേഷം രണ്ടുമണിക്ക് നടക്കുന്ന 'പുനഃപ്രവേശിക'യില്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തും. 'ആസൂത്രണം' സെഷന് ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ബാഖവി മലയമ്മ, ഇബ്രാഹീം ഫൈസി പേരാല്‍ നേതൃത്വം നല്‍കും. 'കൈമാറ്റം' കെ.എ റഹ്മാന്‍ ഫൈസിയുടെ നേതൃത്വത്തില്‍ നടക്കും.
'പ്രഖ്യാപനം' സെഷനില്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ പ്രസംഗിക്കും.നാലുമണിക്ക് ശേഷം നടക്കുന്ന അവലോകനത്തിനു ജില്ലാ സെക്രട്ടറിമാര്‍ നേതൃത്വം നല്‍കും. മഗ്‌രിബിനുശേഷം ഹംസ റഹ്മാനി കൊണ്ടിപറമ്പ് കര്‍മപദ്ധതി അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന വഴിപിരിയും മുന്‍പ് സെഷനില്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനാകും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്‌ബോധനം നടത്തും.
ആത്മീയം സെഷനില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ബി.എസ്.കെ തങ്ങള്‍, ബെമ്പ്രാണ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും. സലീം എടക്കര ആമുഖ ഭാഷണം നിര്‍വഹിക്കും. ഇനി പിരിയാം സെഷന് അലവിക്കുട്ടി ഒളവട്ടൂര്‍ കാര്‍മികത്വം വഹിക്കും. രായന്‍ കുട്ടി നീറാട് കൃതജ്ഞത രേഖപ്പെടുത്തും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം. ശാഖ മുതല്‍ ജില്ലാതലം വരെയുള്ള മുഴുവന്‍ ഘടകങ്ങളുടെയും അദാലത്ത് പൂര്‍ത്തിയാക്കി ശാസ്ത്രീയ സംഘാടനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും സുഗമ ഘടനയൊരുക്കിയതിനു ശേഷമുള്ള ആദ്യ ക്യാംപാണിത്. മുഴുവന്‍ തലങ്ങളെയും പ്രവര്‍ത്തനക്ഷമമാക്കുന്ന ആറുമാസ പദ്ധതികള്‍ക്ക് ക്യാംപ് അന്തിമ രൂപം നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago