ഓഡിറ്റോറിയങ്ങളിലെ മാലിന്യം സംസ്‌ക്കരിക്കണം
ആലപ്പുഴ: നഗരസഭാ പരിധിയിലുള്ള ഓഡിറ്റോറിയങ്ങള്‍, കല്യാണമണ്ഡപങ്ങള്‍, മറ്റ് ചടങ്ങുകള്‍ക്ക് ഹാളുകള്‍ നല്‍കുന്ന സ്ഥാപന ഉടമകളുടെയും പ്രതിനിധികളുടെയും യോഗം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്നു. യോഗത്തില്‍ ഓഡിറ്റോറിയങ്ങളും കല്യാണ മണ്ഡപങ്ങളും മാലിന്യം സ്വന്തംനിലയില്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയോ നഗരസഭാ ചുമതല നല്‍കിയിട്ടുള്ള ഏജന്‍സിക്ക് കൈമാറുകയോ ചെയ്യേണ്ടതാണെന്ന് തീരുമാനിച്ചു. മാലിന്യങ്ങള്‍ പൊതുനിരത്തിലോ ജലാശയങ്ങളിലോ നിക്ഷേപിക്കുന്ന സ്ഥാപനള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി മെഹബൂബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എ .എ റസാഖ്, ജോഷിരാജ്, എ .എം നൗഫല്‍, ലൈലബീവി, നബീസ അക്ബര്‍, ഷീലമോഹന്‍, ആരോഗ്യവിഭാഗം ജീവനക്കാരായ എസ് .എം റാബിയ, പി. പി ഷാജി, ജയകുമാര്‍, ഓഡിറ്റോറിയം പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."