HOME
DETAILS

യു.പിയില്‍ പ്രവേശന പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

  
backup
May 23 2017 | 20:05 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d

ലഖ്‌നൗ: പരീക്ഷയില്‍ കൃത്രിമം കാണിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് യു.പിയില്‍ പ്രവേശന പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെക്കന്‍ഡറി തലത്തിലുള്ള പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടി യു.പി സര്‍ക്കാരിന്റെ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാ(യു.പി.ബി.എസ്.ഇ)ണ് കൈക്കൊള്ളുക. 2018ലെ പരീക്ഷകള്‍ക്ക് ഹാജരാവുന്ന വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡുകളുമായി വേണം പരീക്ഷാ ഹാളിലേക്ക് എത്താന്‍.
ആള്‍മാറാട്ടം, രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നടത്തുന്ന കൃത്രിമങ്ങള്‍ എന്നിവ ഇതുവഴി തടയാന്‍ സാധിക്കുമെന്നാണ് യു.പി.ബി.എസ്.ഇ. കണക്കുകൂട്ടുന്നത്. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഓരോ വിദ്യാര്‍ഥിയുടെയും കൃത്യമായ വിവരം സെക്കന്‍ഡറി ബോര്‍ഡിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.പി.ബി.എസ്.ഇ. സെക്രട്ടറി ഷയില്‍ യാദവ് അഭിപ്രായപ്പെട്ടു.
ഒന്‍പത്, 11 ക്ലാസുകളിലേക്കുള്ള വ്യാജ രജിസ്‌ട്രേഷന്‍ തടയുന്നതിനൊപ്പം 10, 12 ക്ലാസുകളിലേക്കുള്ള സംശയാസ്പദമായ അപേക്ഷകള്‍ തടയാനും ഇതിലൂടെ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷകളില്‍ ആധാറിലെ വിവരങ്ങള്‍ ചേര്‍ക്കാന്‍ യു.പി.ബി.എസ്.ഇ. ജില്ലാ ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സി(ഡി.ഐ.ഒ.എസ്)നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago