ജൈവകൃഷി പദ്ധതിയുമായി പെന്‍ഷനേഴ്സ് യൂനിയന്‍
എടത്വ: ഓണക്കാലത്തേക്കാവശ്യമായ വിഷരഹിതമായ പച്ചക്കറി വീട്ടില്‍ നിന്ന് തന്നെ ഉദ്പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീട്ടില്‍ ഒരു ജൈവകൃഷി പദ്ധതിയുമായി കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് എടത്വ യൂണിറ്റ്.
ഇന്നലെ നടന്ന പെന്‍ഷനേഴ്സ് യൂണിയന് കണ്‍വന്‍ഷനില്‍ വച്ച് പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം രക്ഷാധികാരി ഫിലിപ്പ് ജോസഫിന് പച്ചക്കറി വിത്ത് വിതരണം നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് അംഗങ്ങള്‍ ഉള്‍പെടെയുള്ള അഞ്ഞൂറോളം പേര്‍ക്കായി വിത്ത് വിതരണവും നടത്തി.
കെ.എസ്.എസ്.പി.യു. ആലപ്പുഴ ജില്ലാ കമ്മറ്റി അംഗം കെ.ജി. ലളിതാഭായി കണ്വന്ഷന് ഉദ്ഘാടനം നിര്‍വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് കമ്മറ്റി അംഗം വര്‍ഗ്ഗീസ് പി. ചെറിയാന്, വത്സമ്മ തോമസ് നെല്ലിക്കുന്നത്ത്, സെക്രട്ടറി പി.വി.എന്‍. മേനോന്, പി.വി. ശശിധരന് പനയ്ക്കശ്ശേരി, വൈസ് പ്രസിഡന്റ് കെ.ഐ. ജോസഫ് കറുകയില്‍, ട്രഷറാര്‍ ഒ.സി. തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."