HOME
DETAILS

ഡി.ജി.പിയെ മാറ്റണം

  
backup
December 02 2020 | 01:12 AM

%e0%b4%a1%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a3%e0%b4%82


തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തു നിന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റണം എന്ന് നിലപാടില്‍ ഉറച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. നിലപാടില്‍ ഇളവ് വരുത്തണമെന്ന സംസ്ഥാനത്തിന്റെ അഭ്യര്‍ഥന കമ്മിഷന്‍ തള്ളി. ജനുവരി അവസാന വാരത്തിന് മുന്‍പ് ബെഹ്‌റയെ മാറ്റണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഡി.ജി.പി ആയാല്‍ പിന്നീട് തുടരാന്‍ സാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഇത് സംസ്ഥാന സര്‍ക്കാരിനെ ചീഫ് സെക്രട്ടറി വഴി കമ്മിഷന്‍ അറിയിക്കും.
നേരത്തെ പൊലിസ് മേധാവി അടക്കം മൂന്ന് വര്‍ഷം ഒരേ തസ്തികയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റണമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ജോലികളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന, പൊലിസ് - റവന്യൂ വകുപ്പുകളില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ചട്ടം. നിയമസഭാ തെരഞ്ഞെടുപ്പ് വരും മുന്‍പെ പൊലിസ് തലപ്പത്തെ മാറ്റങ്ങളുടെ നടപടി തുടങ്ങണമെന്ന് ആഭ്യന്തരസെക്രട്ടറിയും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ബെഹ്‌റയെ മാറ്റിയാല്‍ പൊലിസ് മേധാവിയാകേണ്ടവരുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് നേരത്തെ കൈമാറണം. യു.പി.എസ്.സി തരുന്ന പട്ടികയില്‍ നിന്നും മൂന്ന് പേരെ തെരഞ്ഞെടുത്ത് സംസ്ഥാന സര്‍ക്കാരിന് കൈമാറണം. ഇതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഒരാളെ തെരഞ്ഞെടുക്കേണ്ടത്. ഇത്തരം നടപടിക്രമങ്ങള്‍ക്കുള്ള കാലതാമസമാണ് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേ തുടര്‍ന്നാണ് ബെഹ്‌റയെ തന്നെ പൊലിസ് മേധാവി സ്ഥാനത്ത് നില നിര്‍ത്താന്‍ ഇളവു തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ സമീപിച്ചത്.
ബെഹ്‌റക്ക് പകരം സാധ്യതാ പട്ടികയില്‍ വരാനുള്ളത് ഋഷിരാജ് സിങ്, ടോമിന്‍ ജെ തച്ചങ്കരി, സുദേഷ് കുമാര്‍ എന്നിവരാണ്. ബെഹ്‌റ മാറണമെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചതോടെ ടോമിന്‍ ജെ തച്ചങ്കരിയെ പൊലിസ് മേധാവി സ്ഥാനത്ത് കൊണ്ടു വന്നേക്കും. അടുത്ത ജൂണ്‍ 30നാണ് ബെഹ്‌റ വിരമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago