HOME
DETAILS

കല്‍ക്കരിപ്പാടം അഴിമതി: നവീന്‍ ജിന്‍ഡാലിന് കോടതി നോട്ടിസ്

  
backup
May 23 2017 | 20:05 PM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-3

ന്യൂഡല്‍ഹി: വിവാദമായ കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് മുന്‍ എം.പിയുമായ നവീന്‍ ജിന്‍ഡാലിന് സി.ബിഐ കോടതി നോട്ടിസയച്ചു.
മധ്യപ്രദേശില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് കോടതി നോട്ടിസയച്ചത്.
നവീന്‍ ജിന്‍ഡാലിനെ കൂടാതെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് മേധാവി, മുന്‍ ഡയരക്ടര്‍ സുശീല്‍ മാറു, മുന്‍ ഡപ്യൂട്ടി എം.ഡി ആനന്ദ് ഗോയല്‍, സി.ഇ.ഒ വിക്രാന്ത് ഗുജ്‌റാള്‍ എന്നിവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉര്‍ത്താന്‍ നോര്‍ത്ത് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചന നടന്നുവെന്ന കേസിലാണ് സി.ബി.ഐയുടെ നടപടി.
വരുന്ന സപ്തംബര്‍ നാലിന് പ്രതികള്‍ ജഡ്ജി ഭരത് പ്രഷാര്‍ മുമ്പാകെ ഹാജരാകണം. കല്‍ക്കരി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചാണ് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് ഖനനാനുമതി നേടിയതെന്ന് സിബി.ഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ജാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടം സംബന്ധിച്ച കേസിലും ജിന്‍ഡാല്‍ പ്രതിയാണ്. ഈ കേസില്‍ വിചാരണ നടന്നുവരികയാണ്.
മധ്യപ്രദേശില്‍ മറ്റു രണ്ട് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്തയുള്‍പ്പടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഇതേ കോടതി കഴിഞ്ഞദിവസം രണ്ടു വര്‍ഷം തടവിനും ഓരോ ലക്ഷം വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago