HOME
DETAILS
MAL
വിദേശയിനം പശുക്കളുടെ പാല്‍ കുടിച്ചാല്‍ അക്രമവാസനയുണ്ടാകുമെന്ന് ഹിമാചല്‍ ഗവര്‍ണര്‍
backup
September 27 2018 | 19:09 PM
ഗൊരഖ്പൂര്‍: വിദേശയിനം പശുക്കളുടെ പാല്‍ കുടിക്കുന്നത് മനുഷ്യരില്‍ അക്രമ വാസനയുണ്ടാക്കുമെന്ന കണ്ടുപിടിത്തവുമായി ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍.
ഹോള്‍സാറ്റീന്‍ ഫ്രീഷ്യന്‍, ജഴ്‌സി തുടങ്ങിയ വിദേശയിനം പശുക്കളുടെ പാല്‍ കുടിക്കുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് കാരണമാകും. ഇത് അക്രമവാസനക്ക് പ്രേരകമാകുമെന്നും ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത് പറഞ്ഞു. മനുഷ്യരില്‍ അക്രമ വാസനയില്ലാതിരിക്കാന്‍ നാടന്‍ പശുക്കളുടെ പാല്‍ കുടിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കി.
ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ മുന്‍പുരോഹിതന്മാരായ മഹന്ദ് ദ്വിഗ് വിജയ് നാഥ്, മഹന്ദ് അവൈദ്യനാഥ് എന്നിവരുടെ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."