HOME
DETAILS

പരീക്ഷ നവംബര്‍ 25ന്; 'ചങ്ങാതി'മാര്‍ക്കും ഇനി മധുരം മലയാളം!

  
backup
September 27 2018 | 19:09 PM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b4%b5%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-25%e0%b4%a8%e0%b5%8d-%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4

 


മലപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന 'ചങ്ങാതി' പദ്ധതിയുടെ ആദ്യ ബാച്ചിനു നവംബര്‍ 25നു പരീക്ഷ. സംസ്ഥാന സാക്ഷരതാ മിഷന്റെ വേറിട്ട പദ്ധതിയില്‍ 263 പഠനകേന്ദ്രങ്ങളിലായി 7,013 തൊഴിലാളികളാണ് പരീക്ഷയെഴുതാനൊരുങ്ങുന്നത്.
ഇതില്‍ 6,475 പുരുഷന്‍മാരും 538 സ്ത്രീകളുമാണുള്ളത്. മലയാളവും ഹിന്ദിയും ചേര്‍ത്തൊരുക്കിയ 'ഹമാരി മലയാളം' എന്ന സാക്ഷരതാ പാഠാവലിയാണ് 'ചങ്ങാതി' സിലബസ്. എറണാകുളം പെരിമ്പാവൂരിലാണ് പ്രഥമ ബാച്ച് തുടങ്ങിയത്. ഇതിനു മികച്ച പ്രതികരണം ലഭിച്ചതോടെ പദ്ധതി സംസ്ഥാന വ്യാപകമാക്കി. എറണാകുളം ഒഴികെയുള്ള 13 ജില്ലകളില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ഓരോ ചങ്ങാതി ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ പഠിതാക്കളാണ് രണ്ടു മാസത്തിനു ശേഷം പരീക്ഷയെഴുതുന്നത്.
തിരുവനന്തപുരം കഴക്കൂട്ടം 368, കൊല്ലം പെരിനാട് 317, പത്തനംതിട്ട കോഴിപ്പുറം 404, ആലപ്പുഴ മണ്ണഞ്ചേരി 275, കോട്ടയം പായിപ്പാട് 620, ഇടുക്കി കരിക്കുന്നം 441, തൃശൂര്‍ ചാവക്കാട് 394, പാലക്കാട് പുതുശ്ശേരി 1,711, മലപ്പുറം പെരിന്തല്‍മണ്ണ 867, കോഴിക്കോട് നരിക്കുനി 316, കണ്ണൂര്‍ ചിറക്കല്‍ 777, വയനാട് മൂപ്പൈനാട് 211, കാസര്‍കോട് മഞ്ചേശ്വരം 312 എന്നിങ്ങനെയാണ് പ്രഥമ ബാച്ചിലെ പഠിതാക്കളുടെ എണ്ണം.
ആരോഗ്യം, ഭക്ഷണം, മാര്‍ക്കറ്റ്, ഹോട്ടല്‍, യാത്ര, തൊഴില്‍ തുടങ്ങി 25 പാഠങ്ങളാണ് ഹമാരി മലയാളം പാഠപുസ്തകത്തിലുള്ളത്. പഠിതാക്കളെ ആകര്‍ഷിക്കാന്‍ ഡിജിറ്റല്‍ പാഠപുസ്തകവും ചില കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ആഴ്ചയില്‍ അഞ്ചു മണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങള്‍, ലൈബ്രറികള്‍, സ്‌കൂളുകള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍, തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവ പഠന കേന്ദ്രങ്ങളാണ്. 100 മാര്‍ക്കിനാണ് പരീക്ഷ.
രണ്ടാമത്തെ ബാച്ച് ഡിസംബര്‍ 20ന് തുടങ്ങും. പദ്ധതിയിലൂടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചതായി സാക്ഷരതാമിഷന്‍ ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  17 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago