കഅ്ബാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി
മക്ക: ലോക മുസ്‌ലിംകളുടെ സിരാ കേന്ദ്രമായ മക്കയിലെ വിശുദ്ധ കഅ്ബയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണികള്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് ശവ്വാല്‍ മധ്യത്തോടെ ആരംഭിച്ചത്. മേല്‍ക്കൂരയും അകത്തെ നിലവും മാര്‍ബിള്‍ പതിച്ച് പരിഷ്‌കരിച്ചതടക്കമുള്ള പണികള്‍ പ്രഖ്യാപിച്ചതിലും രണ്ടു ദിനം മുന്നേയാണ് പൂര്‍ത്തിയാക്കിയത്. ജൂണ്‍ 17നാരംഭിച്ച ജോലികള്‍ ഇന്നാണ് പൂര്‍ത്തിയാകേണ്ടിയിരുന്നത്. എന്നാല്‍ പ്രഖ്യാപിച്ചതിലും രണ്ട് ദിനം മുന്നേ നിര്‍മാണം പൂര്‍ത്തിയാക്കി.
വിശുദ്ധ കഅ്ബാലയത്തിന്റെ ഉള്‍വശത്തെ മാര്‍ബിള്‍ മാറ്റലും മര ഉരുപ്പടികളുടെയും വാതിലുകളുടെയും അറ്റകുറ്റപ്പണികളും അടക്കമുള്ള ജോലികളാണ് നടത്തിയത്. വാതില്‍ റിപ്പയറിങ്, കഅ്ബക്കകത്തെ മാര്‍ബിളുകള്‍ മാറ്റല്‍, ഉള്ളിലെ മരങ്ങള്‍ പോളിഷ് ചെയ്യല്‍ തുടങ്ങിയ ജോലികള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്ര വിശാലമായ അറ്റകുറ്റപ്പണികള്‍ കഅ്ബയില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."