വരേണ്യ വിഭാഗങ്ങള്‍ക്ക് ലഭിച്ചത് അധിക സംവരണം: ഡോ. എം.ബി മനോജ്
കോഴിക്കോട്: അയിത്ത ജാതിക്കാര്‍ ഉയര്‍ന്ന ഉദ്യോഗങ്ങളിലേക്ക് വരേണ്ടതില്ലെന്ന രീതിയിലാണ് ഇപ്പോഴും ഭരണകൂടം പെരുമാറുന്നതെന്നും ഇതിന്റെ ഭാഗമായാണ് മുന്നോക്ക സംവരണം നടപ്പിലാക്കിയതെന്നും ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഡോ. എം.ബി മനോജ് പറഞ്ഞു. സംവരണ അട്ടിമറിക്കെതിരേ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംവരണ സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്ക സംവരണം രാഷ്ട്രത്തിന്റെ നിലനില്‍പിനെ തന്നെ ഉടച്ചുകളയുന്ന മനോഭാവമാണ്. സവര്‍ണ വരേണ്യതയും ഇന്ത്യന്‍ കമ്യൂണിസവും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. നൂറ്റാണ്ടുകളായി സമസ്ത മേഖലയിലും അധികാരം ഉറപ്പിച്ചുനിര്‍ത്തിയവര്‍ അതിനു സംഭവിക്കുന്ന ചെറിയ ഇളക്കങ്ങളെ പോലും ഭീതിയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അധിക പ്രാതിനിധ്യമുള്ള വരേണ്യ വിഭാഗങ്ങള്‍ക്ക് വീണ്ടും സംവരണം നല്‍കുകയാണ് സാമ്പത്തിക സംവരണത്തിലൂടെ ചെയ്തത്. ഇതോടെ സാമൂഹ്യ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ചീര്‍ക്കുകയും ചില ഭാഗങ്ങള്‍ ശോഷിക്കുകയും ചെയ്തു- എം.ബി മനോജ് പറഞ്ഞു.
ഡോ. എം.കെ മുനീര്‍ അധ്യക്ഷനായി. കെ. കുട്ടി അഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ, ഡോ. അബ്ദുല്‍ മജീദ് സലാഹി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.കെ അശ്‌റഫ്, ടി.കെ അബ്ദുല്‍ കരീം, യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ പ്രസംഗിച്ചു. എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, അഡ്വ. പി കുല്‍സു, ലത്വീഫ് തുറയൂര്‍, എന്‍.സി അബൂബക്കര്‍ സംബന്ധിച്ചു. സി.കെ സുബൈര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."