മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം: പ്രതീക്ഷ നല്‍കാതെ അഭിപ്രായ സര്‍വേ
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണത്തെക്കുറിച്ച് നടത്തിയ അഭിപ്രായ സര്‍വേ മോദിക്കും ബി.ജെ.പിക്കും പ്രതീക്ഷക്ക് വകനല്കുന്നില്ല. ടൈംസ് ഓഫ് ഇന്ത്യയും ഇവരുടെതന്നെ തമിഴ് ഓണ്‍ലൈനായ സമയവുമാണ് സര്‍വേ നടത്തിയത്.
ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സര്‍വേയില്‍ 76 ശതമാനം ജനങ്ങളും നല്ല അഭിപ്രായം രേഖപ്പെടുത്തി. മൂന്ന് വര്‍ഷത്തെ മോദി സര്‍ക്കാരിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോള്‍ 48 ശതമാനം പേര് വളരെ നല്ലതെന്നാണ് പ്രതികരിച്ചത്. 28 ശതമാനം പേര് നല്ലത് എന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇവരുടെ തമിഴ് ഓണ്‍ലൈന്‍ മാധ്യമമായ സമയം നടത്തിയ അഭിപ്രായ സര്‍വേയില്‍ 53 ശതമാനം പേര് പങ്കാളികളായി. ഇവരില്‍ പലരും സര്‍ക്കാരിനെക്കുറിച്ച് ശരാശരിയെന്ന് രേഖപ്പെടുത്തിയപ്പോള്‍ മറ്റുപലരും ദയനീയം എന്നാണ് വ്യക്തമാക്കിയത്. പുതിയ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട നിലയിലേക്ക് ഉയരാന്‍ കഴിയില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തമിഴ് സമയം ഓണ്‍ലൈന്‍ നടത്തിയ സര്‍വേയില്‍ 2014നേക്കാള്‍ മോശമായിരിക്കും സര്ക്കാരിനുണ്ടാവുകയെന്നാണ് 44 ശതമാനം ജനങ്ങള്‍ അഭിപ്രായപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വേയില്‍ 76 ശതമാനം ജനങ്ങളും മോദിയുടെ സ്വീകാര്യത വര്‍ധിച്ചുവെന്ന് പറഞ്ഞപ്പോള്‍ സമയത്തോട് പ്രതികരിച്ചവര്‍ മോദിയുടെ സ്വീകാര്യത ഇടിഞ്ഞുവെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."