HOME
DETAILS

കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരണം അവതാളത്തില്‍

  
backup
July 07 2019 | 17:07 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-2



കൊച്ചി: റിയല്‍ എസ്റ്റേറ്റ് മാഫിയകളെ നിയന്ത്രിക്കാനുള്ള കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരണത്തില്‍നിന്ന് സംസ്ഥാനം ഒളിച്ചോടുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ അവിഹിത ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. കേന്ദ്ര റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) നിയമത്തിന്റെ അനുബന്ധമായാണ് കേരള റിയല്‍ എസ്റ്റേറ്റ് അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്.


റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍ യു.പി.എ സര്‍ക്കാരാണ് നിയമം ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് ആദ്യ മോദി സര്‍ക്കാര്‍ ബില്‍ നിയമമാക്കിയത്. ഇതുപ്രകാരം അതത് സംസ്ഥാന സര്‍ക്കാരുകള്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണം. കേന്ദ്ര നിയമം നിലവില്‍ വന്ന് ആറു മാസത്തിനുള്ളില്‍ അതോറിറ്റി രൂപീകരിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍, 2017 മെയ് ഒന്നു മുതല്‍ നിയമം പൂര്‍ണമായി പ്രാബല്യത്തില്‍ വന്നിട്ടും അതോറിറ്റി രൂപീകരണം കേരളത്തില്‍ നടപ്പായില്ല.
നേരത്തേ, നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനു മുന്നോടിയായുള്ള കരട് ചട്ടങ്ങള്‍ 2018 ഏപ്രിലില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് നിയമ വകുപ്പിന്റെ പരിഗണനക്കയക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് 2018 ജൂണ്‍ 18ന് കേരള റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്) നിയമം വിജ്ഞാപനം ചെയ്യുകയും 28ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷനല്‍ സെക്രട്ടറി ഡോ. ടി. മിത്രയെ ഇടക്കാല റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയായി നിയമിക്കുകയും ചെയ്തു. എന്നാല്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം നാളിതുവരെയായി ഒരിഞ്ചുപോലും പുരോഗമിച്ചിട്ടില്ല.


അതോറിറ്റിയില്‍ അധ്യക്ഷനും രണ്ടംഗങ്ങളുമാണ് വേണ്ടത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുന്നയാള്‍ അധ്യക്ഷനും ഭവന നിയമ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായുള്ള മൂന്നംഗ സെലക്ഷന്‍ കമ്മിറ്റി സമര്‍പ്പിക്കുന്ന പാനലില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ അതോറിറ്റിയെ തീരുമാനിക്കുന്നത്. എന്നാല്‍ താല്‍കാലിക അധ്യക്ഷയെന്ന നിലയ്ക്ക് മിത്രയെ നിയമിച്ച് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഇതോടെ റിയല്‍ എസ്റ്റേറ്റ് അതോറിറ്റിയുടെ രൂപീകരണം തന്നെ അവതാളത്തിലായിരിക്കുകയാണ്. 2018 ല്‍ത്തന്നെ അതോറിറ്റി നിലവില്‍വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായൊന്നും തന്നെ സര്‍ക്കാര്‍ ചെയ്തില്ല. സംസ്ഥാനത്ത് വേരുറപ്പിച്ച റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ അവിഹിത ഇടപെടലാണ് അതോറിറ്റി രൂപീകരണം വൈകാന്‍ കാരണമെന്നാണ് ആക്ഷേപം.
റിയല്‍ എസ്റ്റേറ്റ് രംഗം സുതാര്യമാക്കുകയും ഈ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമാണ് അതോറിറ്റികൊണ്ട് ലക്ഷ്യമിടുന്നത്. രംഗത്തെ പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം ഒരുക്കുക, റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിയന്ത്രണവും വികസനവും കൊണ്ടുവരിക എന്നിവയാണ് അതോറിറ്റിയുടെ ലക്ഷ്യങ്ങള്‍. അതോറിറ്റി നിലവില്‍ വരുന്നതോടെ എല്ലാ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. പൂര്‍ത്തിയാക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത പദ്ധതികളും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നിര്‍മാണപ്രവൃത്തി തുടങ്ങുംമുന്‍പ് എല്ലാ ഓഫിസുകളില്‍നിന്നും ലഭിച്ച അനുമതിയുടെ സാക്ഷ്യപത്രങ്ങള്‍ അതോറിറ്റിക്ക് സമര്‍പ്പിക്കുകയും വേണം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്ന നിര്‍മാതാക്കള്‍ക്ക് ജയില്‍ശിക്ഷ, പാര്‍പ്പിട പദ്ധതികള്‍ വൈകിയാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം തുടങ്ങിയവ ഉറപ്പുനല്‍കുന്ന നിയമമാണ് നിലവിലുള്ളത്.


കേന്ദ്രനിയമം വന്നതിനെ തുടര്‍ന്ന് കേരളത്തില്‍ പ്രാബല്യത്തിലുണ്ടായിരുന്ന 2015 ലെ കേരള റിയല്‍ എസ്റ്റേറ്റ് നിയമം റദ്ദാക്കിയിരുന്നു. അതേതുടര്‍ന്ന് ഉണ്ടായിരുന്ന കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും പിരിച്ചുവിട്ടിരുന്നു. നിലവില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത സാഹചര്യമാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago