HOME
DETAILS
MAL
കറവപ്പശു ചത്തു: അധികൃതര്‍ എത്താത്തത് പ്രതിഷേധത്തിനിടയാക്കി
backup
July 29 2016 | 01:07 AM
മണ്ണാര്‍ക്കാട്: നാലു വയസ് പ്രായമുളള കറവ പശു ചത്തു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് സൗത്ത് പളളിക്കുന്നിലെ വാളിയാടി വീട്ടില്‍ രാമന്റെ പശുവാണ് ഇന്നലെ രാവിലെ ചത്തത്. പട്ടികജാതി കുടുംബാംഗമായ ഇവരുടെ ഉപജീവനമാര്‍ഗം കൂടിയാണിത്.
മരണ കാരണം പരിശോധിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും ഇന്‍ഷുറന്‍സ് ഇല്ലാത്തത് കാരണം വരാന്‍ കഴിയില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്നാണ് അറിയുന്നത്. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."