HOME
DETAILS
MAL
മലമ്പുഴയില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ല
backup
July 29 2016 | 01:07 AM
മലമ്പുഴ: മലമ്പുഴയില്‍ മിക്കയിടത്തും തെരുവുവിളക്കുകള്‍ മാസങ്ങളായി കത്തുന്നില്ല. സ്‌നേക്ക് പാര്‍ക്ക് മുതല്‍ ഗോവര്‍ധനവരെയും എസ്.എന്‍ നഗര്‍ മുതല്‍ മനക്കല്‍ കാടുവരെയും എസ്.പി ലൈന്‍ മുതല്‍ മലമ്പുഴവരെയും തെരുവുവിളക്കുകള്‍ കത്താത്തത്.
കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളാണ് മനക്കല്‍ കാട്, ആരക്കോട്, മലമ്പുഴ - കഞ്ചിക്കോട് ബൈപ്പാസ് റോഡിനിടയ്ക്ക് മേഖലകള്‍. കൃഷിയിടങ്ങള്‍ ഏറെയുള്ള മേഖലകളില്‍ ആനകള്‍ എത്തുന്നത് പതിവാണ്.
ഇരുട്ടായാല്‍ മേഖലയിലെ റോഡിലൂടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയില്ലെന്നും പരാതിയുണ്ട്. നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിട്ടും ഇതേവരെ നടപടിയുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."