വിമാന കമ്പനികളുടെ ആഗോള ടെന്‍ഡര്‍ വിളിക്കണം: രാജ്മോഹന്‍ ഉണ്ണിത്താന്
തൃക്കരിപ്പൂര്‍: വിമാന കമ്പനികള്‍ ഹജ്ജ് തീര്‍ഥാടകരെ കൊള്ളയടിക്കുന്നത് ഇല്ലായ്മ ചെയ്യാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് കാസര്‍കോട് ലോക്സഭാ അംഗം രാജ്മോഹന്‍ ഉണ്ണിത്താന് അഭിപ്രായപ്പെട്ടു. തന്നെ വിജയിപ്പിച്ച വോട്ടര്‍മാരെ നേരില്‍കണ്ട് നന്ദി അറിയിക്കുന്നതിനിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്. ടെന്‍ഡര്‍ നടപടിയിലൂടെ വിമാന കമ്പനികളെ തിരഞ്ഞെടുത്താല്‍ തീര്‍ഥാടകരെ കൊള്ളയടിക്കുന്നത് ഇല്ലാതാക്കാനും ചുരുങ്ങിയ ചെലവില്‍ ഹജ്ജ് നിര്‍വഹിക്കാനും കഴിയും.
അഞ്ചു വര്‍ഷം സ്ഥിരമായി അപേക്ഷിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാനുള്ള അവസരം ലഭിച്ചിരുന്നത് പുഃനസ്ഥാപിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം പാര്‍ലമെന്റില്‍ ഇത് ഉന്നയിക്കുമെന്നും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള തീര്‍ഥാടകര്‍ക്ക് അടുത്ത ഹജ്ജ് സീസണില്‍ കണ്ണൂരില്‍നിന്ന് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായും ഉണ്ണിത്താന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."