HOME
DETAILS
MAL
ലീഗ് ജനപ്രതിനിധികളെ മുന്‍ തദ്ദേശ മന്ത്രിമാര്‍ പഠിപ്പിക്കും
backup
December 02 2020 | 02:12 AM
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പ്രതിനിധികളായി വിജയിക്കുന്നവര്‍ക്ക് മുന്‍ തദ്ദേശ സ്വയംഭരണ മന്ത്രിമാരുള്പെടുന്ന നേതാക്കള്‍ പരിശീലനം നല്‍കും.
മുന്‍ മന്ത്രിമാരായ ഡോ. എം.കെ മുനീര്‍, കുട്ടി അഹമ്മദ് കുട്ടി, മഞ്ഞളാംകുഴി അലി എന്നിവരാണ് വിജയികളായ നവാഗതര്‍ക്ക് പരിശീലനം നല്‍കുക. മൂന്നാം ടേം വ്യവസ്ഥ നടപ്പിലാക്കിയതോടെ ഇത്തവണ ലീഗ് സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗം പേരും നവാഗതരാണ്.
മുസ്ലിം ലീഗ് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, അംഗങ്ങള്‍ എന്നിവര്‍ക്ക് വ്യത്യസ്തമായ പരിശീലനം നല്‍കും. പരിചയസമ്പന്നരായ മുന്‍ മെമ്പര്‍മാരും ക്ലാസുകളെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."