കെ.എസ്.ടി.യു മാര്‍ച്ചും ധര്‍ണയും ഓഗസ്റ്റ് മൂന്നിന്
കോഴിക്കോട്: ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കുക, പങ്കാളിത്ത പെന്ഷന് ഉപേക്ഷിക്കുക, നിയമനാംഗീകാരവും ശമ്പളവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിഹാരം തേടി ഓഗസ്റ്റ് മൂന്നിന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്താന്‍ കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 'തങ്ങള്‍ എന്ന മഹാവിദ്യാലയം' ദേശീയ സെമിനാര്‍ ഓഗസ്റ്റ് അവസാനം എറണാകുളത്ത് നടത്തും. പുതിയ ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് കോഴിക്കോട്ട് ചര്‍ച്ചയും സംഘടിപ്പിക്കും.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി. യു പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ അധ്യക്ഷനായി. ജന. സെക്രട്ടറി വി.കെ മൂസ, അബ്ദുല്ല വാവൂര്, അബ്ദുല്‍ കരീം, പി.പി മുഹമ്മദ്, എം. അഹമ്മദ്, പി.കെ അസീസ്, പി.കെ.എം ശഹീദ്, എം.എം ജിജുമോന്‍, എം.എസ് സിറാജ്, പി.വി ഹുസൈന്, സി.എം അലി, എം.എ സെയ്ത് മുഹമ്മദ്, ഉസ്മാന്, കെ.വി.ടി മുസ്തഫ, മജീദ്, കെ.എം.എ നാസര്‍, സിദ്ദീഖ്, നാസര്‍, എ. ഷാനവാസ്, സിദ്ദീഖ്, കെ. അബ്ദുല്‍ കരീം, ടി. അബ്ദുല്‍ഗഫൂര്‍, എന്‍.പി മുഹമ്മദലി, സി.ഇ റഹീന, കെ. ഫസല്‍ഹഖ്, ടി. നാസര്‍, എന്‍.പി ഹമീദ്, വി.എ ഗഫൂര്‍, കെ.പി ഷൗകുമോന്, മണ്ടോടി ബഷീര്‍, പി. ഷമീം, സി.പി കരീം, ബഷീര്‍, കെ.എം ഹനീഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."