HOME
DETAILS
MAL
ഒന്‍പതു വയസുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു
backup
July 07 2019 | 17:07 PM
കൂത്തുപറമ്പ്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ ഒന്‍പതു വയസുകാരന്‍ മുങ്ങി മരിച്ചു. മമ്പറത്തിനടുത്ത് കീഴത്തൂരിലെ തൊടുവയില്‍ വീട്ടില്‍ ഗിരീശന്‍-രജനി ദമ്പതികളുടെ മകന്‍ നിവേദ് ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മുന്നോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വീടിനു സമീപത്തെ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കീഴത്തൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി: മിഖ. സംസ്‌കാരം ഇന്നു രാവിലെ 11ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."