കാണ്ഡഹാറില്‍ 10 അഫ്ഗാന് സൈനികരെ കൊലപ്പെടുത്തി
കാബൂള്‍: കാണ്ഡഹാറില്‍ 10 അഫ്ഗാന് സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന് പ്രതിരോധ കേന്ദ്രം അറിയിച്ചു. ഷവാലി കോട്ടിലെ അച്ചാക്സായി സൈനിക ക്യാംപിലാണ് അഫ്ഗാന് സര്‍ക്കാരിനെ ഞെട്ടിച്ച ആക്രമണം. സാബൂള്‍ പ്രവിശ്യയിലെ സൈനിക ഔട്ട്പോസ്റ്റിന് നേരെ താലിബാന് ആക്രമണം നടത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് പുതിയ ആക്രമണം. ഔട്ട്പോസ്റ്റിന് നേരെ നടന്ന ആക്രമണത്തില്‍ 20 പൊലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു. പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തില്‍ 10 സൈനികര്‍ വീരമൃത്യു വരിച്ചതായും ഒന്‍പത് പേര്‍ക്ക് പരുക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പരുക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്നും കേന്ദ്രം വ്യക്തമാക്കി. സംഭവത്തില്‍ പങ്കാളികളായ 12 പേരെ കൊലപ്പെടുത്താന്‍ സാധിച്ചതായി അഫ്ഗാന് പ്രതിരോധ മന്ത്രിയുടെ വക്താവ് ദൗലത് വസീരി വ്യക്തമാക്കി.
അഫ്ഗാനില്‍ അരങ്ങേറുന്ന പുത്തന്‍ ആക്രമണ പരമ്പരകള്‍ നാറ്റോ പിന്തുണയുള്ള അഫ്ഗാന് സാര്‍ക്കാരിന് തിരിച്ചടിയായിരിക്കയാണ്. 2001ന് ശേഷം താലിബാന് ആഫ്ഗാന് സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണത്തില്‍ 135 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ പ്രവിശ്യയായ ബല്ഖിലായിരുന്നു ഒരു മാസം മുന്‍പ് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."