ബ്രിട്ടീഷ് നടന്‍ റോജര്‍ മൂര്‍ അന്തരിച്ചു
ലണ്ടന്‍: പ്രശസ്ത ഹോളിവുഡ് നടന്‍ സര്‍ റോജര്‍ മുറെ അന്തരിച്ചു. 89 വയസായിരുന്നു. ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ആഗോള പ്രശസ്തി നേടിയ ബ്രീട്ടീഷ് നടനാണ് മുറെ. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സ്വിറ്റ്‌സര്‍ലന്റിലായിരുന്നു മരണം സംഭവിച്ചത്.
അര്‍ബുദത്തിനെതിരേ പോരാടിയാണ് റോജര്‍ മൂര്‍ മരണത്തിന് കീഴടങ്ങിയതെന്നും സംസ്‌കാര ചടങ്ങുകള്‍ മൊണോക്കോയില്‍ നടക്കുമെന്നും മരണം സ്ഥിരീകരിച്ച് അദ്ദേഹത്തിന്റെ കുടുംബമിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ജെയിംസ് ബോണ്ടിന്റെ ഏഴ് ചിത്രങ്ങളിലും ഇദ്ദേഹം മുഖ്യ കഥാപാത്രമായി. ലിവ് ആന്റ് ലെറ്റ് ഡൈ, ദ സ്‌പൈ ഹു ലൗവ്ഡ് മി തുടങ്ങി ഏഴു ബോണ്ട് ചിത്രങ്ങളിലാണ് റോജര്‍ മൂര്‍ വേഷമിട്ടത്. 1960 കളില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ടെലിവിഷന്‍ പരമ്പരയായ ദി പെര്‍സ്യുഡേഴ്‌സ് ആന്റ് ദ സെയ്ന്റും മൂറിനെ ജനപ്രിയ താരമാക്കി.
1991 ല്‍ യു.എന്നിന്റെ ഗുഡ്്‌വില്‍ അംബാസറായ മൂറിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ പദവി നല്‍കി ആദരിച്ചു. എ വ്യൂ റ്റു എ കില്‍ എന്നതാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ബോണ്ട് ചിത്രം. വെടിശബ്ദം കേട്ടാല്‍ ഭയപ്പെടുന്ന പ്രത്യേക മനോവൈകല്യത്തിനുടമയായിരുന്നു ബോണ്ട്. ഈ വെല്ലുവിളി അതിജീവിച്ചാണ് അദ്ദേഹം ബോണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചത്. 58ാം വയസിലും ബോണ്ട് ചിത്രത്തിനു വേണ്ടി മുറെ വേഷമിട്ടു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രവും.
1985 ലാണ് എ വ്യൂ റ്റു എ കില്‍ പുറത്തിറങ്ങിയത്. ലിവ് ആന്‍ഡ് ലെറ്റ് ഡൈ (1973), ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍ (1974), ദ സ്‌പൈ ഹു ലൗവ്ഡ് മി(1977), മൂണാര്‍ക്കെര്‍ (1979), ഫോര്‍ യുവല്‍ ഐസ് ഒണ്‍ലി (1981), ഒക്ടോപസി(1983), എ വ്യു റ്റു എ കില്‍ (1985) എന്നീ ബോണ്ട് കഥാപാത്രങ്ങളെയാണ് ബോണ്ട് അനശ്വരമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."