വാര്‍ത്ത ഫലംകണ്ടു; ബസ് സ്റ്റാന്‍ഡിന് മുന്നില്‍ സീബ്രാ ലൈന്‍ വരച്ചു
പുത്തനത്താണി: സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന് പുത്തനത്താണി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ യാത്രക്കാര്‍ പാത മുറിച്ചു കടക്കുന്നിടത്ത് ദേശീയപാതാധികൃതര്‍ സീബ്രാ ലൈന്‍ വരച്ചു. ഇവിടെ സീബ്രാ ലൈന്‍ വരക്കാത്തതില്‍ പ്രതിഷേധം വ്യാപകമായിരുന്നു. ബസ് സ്റ്റാന്‍ഡിനു മുന്നില്‍ റോഡ് മുറിച്ചു കടക്കവെ ഗുഡ്സ് ഓട്ടോറിക്ഷ തട്ടി മാറാക്കര കീഴ്മുറി സ്വദേശി തൗക്കന്‍ മൊയ്തീന്‍ക്കുട്ടി ഹാജി മരണപ്പെടുകയും കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയപാതാധികൃതര്‍ സ്റ്റാന്‍ഡിനു മുന്നിലും തിരൂര്‍ റോഡ് ജങ്ഷനടുത്തും മാത്രമായി സീബ്രാ ലൈന്‍ വരച്ചു.
രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാര്ഥികളടക്കമുള്ളവര്കൂടുതലായി ബസ് സ്റ്റാന്‍ഡിലേക്ക് വരുന്നത് ദേശീയപാത മുറിച്ചു കടന്നാണ്. റോഡില്‍ സീബ്രാ ലൈനില്ലാത്തത് മൂലം വാഹനങ്ങള്‍ സ്പീഡ് കുറക്കാതെ കടന്നു പോകുന്നതും സ്ഥിരം കാഴ്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."