ഫലസ്തീന്‍-ഇസ്‌റാഈല്‍ പ്രശ്‌നത്തില്‍ ട്രംപ്
ജറൂസലം: ഇസ്‌റാഈല്‍-ഫലസ്തീന്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസുമായി നടത്തിയ ചര്‍ച്ചയിലാണ് ട്രംപിന്റെ വാഗ്ദാനം. ഭീകരവാദം തടയാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്‌റാഈലും ഫലസ്തീനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രശ്‌നപരിഹാരം ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഉടമ്പടിയായിരിക്കുമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം സഊദിയില്‍ നിന്നാണ് ട്രംപ് ഫലസ്തീനിലും ഇസ്‌റാഈലിലും എത്തിയത്. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ ഗസ്സയിലും വെസ്റ്റ്ബാങ്കിലും പ്രതിഷേധം നടന്നു. ഹമാസും പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നു.
ഇസ്‌റാഈലിന്റെ തലസ്ഥാനം തെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുന്നതിനെ പിന്തുണയ്ക്കുന്നയാളാണ് ട്രംപ്. നേരത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയ ട്രംപ്, യു.എസും ഇസ്‌റാഈലും തമ്മിലുള്ള സൗഹൃദം തകര്‍ക്കാര്‍ പറ്റാത്ത ബന്ധമാണെന്ന് പറഞ്ഞു. മേഖലയിലെ സുരക്ഷയ്്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഈ ബന്ധത്തെ ഉപയോഗിക്കണമെന്നും ട്രംപ് ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച 50 മുസ്‌ലിം രാജ്യങ്ങളിലെ ഭരണാധികാരികളെ റിയാദില്‍ അഭിസംബോധന ചെയ്ത ശേഷമാണ് ട്രംപ് ഇസ്‌റാഈലിലെത്തിയത്.
ഇന്നലെ ബത്‌ലഹേമിലെത്തിയാണ് ട്രംപ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് അബ്ബാസ് പ്രതികരിച്ചു. സമാധാനത്തിന് വേണ്ടി ഇരു രാജ്യങ്ങളും നിലകൊള്ളുമെന്ന് ഫലസ്തീന്‍ ട്രംപിനോട് പറഞ്ഞു. ഇസ്‌റാഈലുമായി എല്ലാവിധ സമാധാന ദൗത്യത്തിനും സന്നദ്ധമാണെന്ന് മഹ്്മൂദ് അബ്ബാസും ഫലസ്തീന്‍ സമാധാനത്തിന് മുന്നില്‍ നില്‍ക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയും പറഞ്ഞു.
റിയാദിലെ ഉച്ചകോടിയില്‍ പങ്കെടുത്ത മഹ്്മൂദ് അബ്ബാസിന് ട്രംപ് നന്ദിപ്രകാശിപ്പിച്ചു. ബത്‌ലഹേമില്‍ നിന്ന് ഇന്നലെ വൈകിട്ട് ജറൂസലമിലെത്തിയ ട്രംപ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ സന്ദര്‍ശിച്ചു. ഹോളോകോസ്റ്റില്‍ ട്രംപ് നടത്തിയ പ്രസംഗത്തില്‍ ഇസ്‌റാഈലിനൊപ്പം യു.എസ് ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."