തജ്ലിയ: ത്വലബ സംസ്ഥാന ലീഡേഴ്സ് മീറ്റ് സമാപിച്ചു
മാനന്തവാടി: എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് സംസ്ഥാന ലീഡേഴ്സ് മീറ്റ് 'തജ്ലിയ'സമാപിച്ചു. ജി.സി.സി സുന്നി കൗണ്‍സില്‍ കോ ഓഡിനേറ്റര്‍ കെ.എം കുട്ടി ഫൈസി അച്ചൂര് ഉദ്ഘാടനം ചെയ്തു. ഇബാദ് കണ്‍വീനര്‍ സി.പി ബാസിത് ഹുദവി തിരൂര്‍ അധ്യക്ഷനായി.
മീറ്റ് ടു ലീഡേഴ്സ് സെഷന് ആര്.വി അബൂബക്കര്‍ യമാനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജുനൈദ് തങ്ങള്‍ കാസര്‍കോട് അധ്യക്ഷനായി. സലാം ഫൈസി വള്ളിത്തോട്, മുബശിര്‍ യമാനി, റാഫി റഹ്മാനി പുറമേരി, റഹൂഫ് യമാനി ലക്ഷദീപ് സംസാരിച്ചു. തന്‍ഷീത്വ് സെഷന് ആസിഫ് ദാരിമി പുളിക്കല്‍ നേതൃത്വം നല്കി. തസ്ഫിയ സെഷന് ഇബ്റാഹിം ഫൈസി പേരാല്‍ നേതൃത്വം നല്കി. ത്വലബാ ജില്ലാ ചെയര്മാന്, കണ്‍വീനര്‍, വര്‍ക്കിങ് കണ്‍വീനമാര്‍ പങ്കെടുത്ത മീറ്റില്‍ ഒരു വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതിക്ക് രൂപം നല്കി. സയ്യിദ് സൈഫുദ്ദീന് തങ്ങള്‍ കാസര്‍കോട്, ആശിഖ് ഇബ്റാഹിം അമ്മിനിക്കാട്, സുഹൈല്‍ ഇരിട്ടി, ഫായിസ് അമ്പലവയല്‍, റാഷിദ് പന്തിരിക്കര, ആദില്‍ എടയന്നൂര്‍, ഖലീല്‍ തിരുനാവായ, ഹാഫിള് സിദ്ദീഖ് പഴയന്നൂര്‍, ഉബൈദ് ഖാദിരിയ്യ, ഹാശിര്‍ തിരുവനന്തപുരം, റാഫി മൂവാറ്റുപുഴ, ഫിര്‍ദൗസ് ആലപ്പുഴ, ശാഫി വയനാട് സംസാരിച്ചു.
സമാപന സെഷന് എസ്.കെ.എസ്.എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ സെക്രട്ടറി അയൂബ് സമാപന പ്രസംഗം നടത്തി. ത്വലബ സംസ്ഥാന ചെയര്മാന് സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ചേളാരി അധ്യക്ഷനായി. കണ്‍വീനര്‍ മുഹമ്മദ് ജുറൈജ് ഫൈസി കണിയാപുരം സ്വാഗതവും വര്‍ക്കിങ് കണ്‍വീനര്‍ ഹബീബ് വരവൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."