വൈദികന് വാഹനാപകടത്തില്‍ മരിച്ചു
കൊല്ലം: കുര്‍ബാന അര്‍പ്പിക്കാന്‍ പോയ വൈദികന് വാഹനാപകടത്തില്‍ മരിച്ചു. കൊട്ടിയം ഡോണ്‍ ബോസ്കോ കോളജ് മാനേജര്‍ കോട്ടയം കടപ്ലാമറ്റം കിഴക്കേ നെല്ലിക്കുന്നേല്‍ ഫാ. തോമസ് അഗസ്റ്റിന് (67) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.45ന് കൊല്ലം തോപ്പ് സെന്റ് സ്റ്റീഫന്‍ ദേവാലയത്തിനു മുന്നിലാണ് അപകടം. കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെ ചാപ്പലില്‍ കുര്‍ബ്ബാന അര്‍പ്പിക്കാനായി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികില്‍ നിന്ന ഫാ. തോമസ് അഗസ്റ്റിനെ തട്ടിയിട്ട ശേഷം സമീപത്തെ മതിലില്‍ ഇടിച്ച് ഇദ്ദേഹിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
തിരുപ്പത്തൂര്‍ സേക്രര്‍ട്ട് ഹാര്‍ട്ട് കോളജിലെ എം.എസ്. ഡബ്ല്യു വിഭാഗം മേധാവി, സലേഷ്യന്‍ ബംഗളൂരു പ്രൊവിന്‍സ് സെക്രട്ടറി, കൊച്ചി വടുതല ഡോണ്‍ബോസ്കോ യൂത്ത് സെന്റര്‍ ഡയരക്ടര്‍, ബംഗളൂരു സൂസെ പാളയം ഇടവക വികാരി, യെമനില്‍ മിഷനറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം തൃശൂര്‍ മണ്ണുത്തി ഡോണ്‍ബോസ്കോ ആശ്രമത്തില്‍ പിന്നീട് നടക്കും.
പരേതരായ അഗസ്റ്റിന് ജോസഫ്, മരിയക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജോസഫ് അഗസ്റ്റിന്, മാത്യു അഗസ്റ്റിന്, റാണി ജോയ്, ഡോ. ഫ്രാന്‍സിസ് അഗസ്റ്റിന്, ബേബി അഗസ്റ്റിന്, പുഷ്പ അഗസ്റ്റിന്, നിര്‍മല അഗസ്റ്റിന്, ബെന്നി അഗസ്റ്റിന്, സിസ്റ്റര്‍ ജാനറ്റ് അഗസ്റ്റിന്, സില്‍വി ജോണ്‍, പരേതരായ ഗ്രേസ് മാത്യു, മേഴ്സി തോമസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."