HOME
DETAILS

കിഴിശ്ശേരി ടൗണ്‍ സൗന്ദര്യവല്‍ക്കരണം; മെല്ലെപ്പോക്ക് ജനങ്ങള്‍ക്ക് ദുരിതമാകുന്നു

  
backup
September 28 2018 | 03:09 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%9f%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d

കിഴിശ്ശേരി: ഏറെ കൊട്ടിഘോഷിച്ച് തുടക്കം കുറിച്ച കിഴിശ്ശേരി ടൗണ്‍ സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. കോടികള്‍ മുടക്കിയുള്ള പ്രവൃത്തിയുടെ മെല്ലെപ്പോക്കാണ് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ പ്രയാസപ്പെടുത്തുന്നത്. 2.75 കോടി വകയിരുത്തിയാണ് ടൗണ്‍ സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയാരംഭിച്ചതെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭൂമി വിട്ടുനല്‍കേണ്ടി വരുന്ന സ്വകാര്യ കെട്ടിട ഉടമകളുടെയും ഇടപെടല്‍ മൂലം പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുകയാണെന്ന ആക്ഷേപവുമായി വ്യാപാരികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. 

ആവശ്യമായ ഭാഗങ്ങള്‍ ഉയര്‍ത്തിയും റോഡ് വീതികൂട്ടി അരികുച്ചാലുകള്‍ നിര്‍മിച്ചും വെള്ളക്കെട്ട് ഒഴിവാക്കാന്‍ കലുങ്കുകള്‍ സ്ഥാപിച്ചും അരികു ചാലുകള്‍ക്ക് മുകളില്‍ നടപ്പാത സ്ഥാപിച്ചുമാണ് ടൗണ്‍ വികസിപ്പിക്കുന്നതെന്നായിരുന്നു വേണ്ടപ്പെട്ടവര്‍ അറിയിച്ചിരുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും നൂറു കണക്കിന് വാഹനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും കരുതിയിരുന്നെങ്കിലും പ്രവൃത്തി പാതിവഴിയില്‍ നിലച്ചതോടെ കുരുക്ക് ഇരട്ടിയായിരിക്കുകയാണ്.
ഇരുവശങ്ങളിലെ ഓവുചാല്‍ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ റോഡ് പൊളിച്ചിട്ടതോടെ യാത്രക്കാര്‍ ദുരിതം പേറേണ്ട അവസ്ഥയാണുള്ളത്.
കിഴിശ്ശേരി അല്‍ അബീര്‍ ആശുപത്രിയുടെ ഭാഗവും ഓവുപാലത്തിന്റെ പരിസരവും റോഡ് പൊളിച്ചിട്ട് മാസങ്ങളായെങ്കിലും നന്നാക്കാനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നമാണ് പ്രവൃത്തി മുടങ്ങാന്‍ കാരണം. സര്‍ക്കാര്‍ ഭൂമി കൈയേറി കെട്ടിടം പണിതവര്‍ക്കെതിരേ നടപടിയെടുക്കാനും കെട്ടിടം പൊളിച്ചുനീക്കി സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടത്താനും അധികൃതര്‍ തയാറാകുന്നുമില്ല. പൊളിച്ചിട്ട റോഡില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പാറപ്പെടി നിറച്ചതോടെ ഇതുവഴി യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. റോഡിലെ കുഴികളില്‍ വീണ് അപകടവും പതിവായിരിക്കുകയാണ്. പ്രവൃത്തിയുടെ ഭാഗമായി കിഴിശ്ശേരി ടൗണില്‍ അരീക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള നിരവധി യാത്രക്കാരും പ്രയാസത്തിലാണ്. നിര്‍ത്തിവച്ച ടൗണ്‍ സൗന്ദരവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട് കഴിഞ്ഞ ദിവസം കിഴിശ്ശേരിയിലെ വ്യാപാരികള്‍ കടകളടച്ച് കുഴിമണ്ണ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago