HOME
DETAILS
MAL
മിന്നിച്ച് മോട്ടോര്‍ വാഹന വകുപ്പ്!
backup
July 07 2019 | 17:07 PM
38 ലക്ഷം രൂപ പിഴ ഈടാക്കി
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തത് 4580 കേസുകള്‍. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയതും നിയമലംഘകരെ പിടികൂടിയതും. വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴയിനത്തില്‍ 38 ലക്ഷം രൂപ ഈടാക്കി.
മിന്നല്‍ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയില്‍നിന്നാണ്. ഇവിടെ 618 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 93 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ആലപ്പുഴ ജില്ലയാണ് കേസുകളുടെ എണ്ണത്തില്‍ ഏറ്റവും താഴെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."