HOME
DETAILS
MAL
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിരേഖയ്ക്ക് അംഗീകാരം
backup
May 24 2017 | 02:05 AM
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2017-18-ലെ വാര്‍ഷിക പദ്ധതിരേഖയ്ക്ക് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം അംഗീകാരം നല്കി. ഉല്പാദന മേഖലയില്‍ 20.85 കോടിയും സേവന മേഖലയില്‍ 52.07 കോടിയും പശ്ചാത്തല മേഖലയില്‍ 55.37 കോടിയുമടക്കം മൊത്തം 1.28 കോടിരൂപയാണ് പദ്ധതി അടങ്കല്‍. യോഗത്തില്‍ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ സജിത, പി.ജി ജോര്‍ജ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, സുജാത മനക്കല്, സെക്രട്ടറി പി.ഡി. ഫിലിപ്, അംഗങ്ങള്‍ പങ്കെടുത്തു. ഈ മാസം സര്‍വിസില്‍ നിന്ന് വിരമിക്കുന്ന എല്‍.എസ്.ജി.ഡി. ജൂനിയര്‍ സൂപ്രണ്ട് ബാലന് ബാബു പറശ്ശേരി ഉപഹാരം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."