തെങ്കര ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനകൂട്ടം ഉറക്കമില്ലാതെ ജനം, അധികൃതര്‍ക്ക് നിസംഗത
മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനകൂട്ടം. ഇന്നലെ രാത്രി ഏഴോടെയാണ് ആറംഗ സംഘ കാട്ടാനകൂട്ടത്തെ സമീപവാസികള്‍ കാണപ്പെട്ടത്. ഐറോട്ടില്‍ മണികണ്ഠന്റെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം തമ്പടിച്ച് നില്‍ക്കുന്നത്.
ജനവാസ മേഖലയോട് ചേര്‍ന്നുളള സ്ഥലത്ത് വീണ്ടും കാട്ടാനക്കൂട്ടമെത്തിയത് ജനത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചും മറ്റും കാട്ടാനകൂട്ടത്തെ തുരത്താനുളള ശ്രമം രാത്രി ഏറെ വൈകിയും തുടരുകയാണ്.
ഇക്കഴിഞ്ഞ ഏഴാം തിയ്യതി ആനമൂളിയിലെ ഉരുളംകുന്നില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തലച്ചിറ വീട്ടില്‍ കല്ല്യാണി എന്ന ഓമന മരണപ്പെട്ടിരുന്നു. ഓമനയുടെ വീടിനടുത്താണ് ഇന്നലെയും കാട്ടാനക്കൂട്ടത്തെ കാണപ്പെട്ടത്. കൊല്ലപ്പെട്ട ശോഭനയുടെ 15നുളള മരണാനന്തര ചടങ്ങുകള്‍ക്കൊരുക്കിയ ലൈറ്റുകളും പന്തലുമുള്‍പ്പെടെ കാട്ടാനകള്‍ ഈ മാസം 22ന് തകര്‍ത്തിരുന്നു. ഒരു കൊമ്പനുള്‍പ്പെടെയുളള ആറംഗ കാട്ടാനകൂട്ടമാണ് അന്ന് വ്യാപകമായ കൃഷി നശിപ്പിച്ചിരുന്നത്.
കഴിഞ്ഞ ഒരു മാസത്തിലധികമായി ആനമൂളിയിലെ ജനവാസ മേഖല കാട്ടാനളുടെ ഭീതിയിലാണ്. കാട്ടാനകളുടെ സൈ്വരവിഹാരം വ്യാപകമായ കൃഷി നാശത്തിനുമിടയാക്കുന്നുണ്ട്. വീട്ടമ്മയുടെ മരണത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ജില്ലാ കലക്ടറുള്‍പ്പെടെയുളളവര്‍ സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കാമെന്നും കാട്ടാനകളെ തുരത്താനാവശ്യമായ നടപടികള്‍ കൈകൊളളാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ നടപ്പായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."