ഈത്തപ്പഴ മേളയ്ക്ക് ഇന്ന് തുടക്കം
കോഴിക്കോട്: കടല്‍ കടന്നെത്തുന്ന മധുര വൈവിധ്യങ്ങളുമായി ഈത്തപ്പഴമേളയ്ക്ക് ഇന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. വിശുദ്ധ റമദാനിനെ വരവേല്‍ക്കാന്‍ കോഴിക്കോടന്‍സ് ബേക്കേഴ്സിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
സഊദിയില്‍ നിന്നുള്ള അല്‍-അജ്വയും ജോര്‍ദാനില്‍ നിന്നുള്ള മെഡ്ജോളും ഇറാന്, ഈജിപ്ത്, ഒമാന്‍, യു.എ.ഇ, അള്‍ജീരിയ, തുണീഷ്യ, ഇറാഖ് തുടങ്ങിയ 15 രാജ്യങ്ങളില്‍ നിന്നുള്ള 40ഇനം ഈത്തപ്പഴവും മേളയിലുണ്ടാകും. കൂടാതെ ഈത്തപ്പഴം കൊണ്ട് നിര്‍മിച്ച അച്ചാര്‍, പായസം, ഹല്‍വ, ബിസ്കറ്റ്, കേക്ക്, ചോക്ലേറ്റ് എന്നിവയും മേളയില്‍ ലഭ്യമാകും. രാവിലെ 10ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ കോളജ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന് ഡയറക്ടര്‍ ഡോ. സുരേഷ്കുമാര്‍ മുഖ്യാതിഥിയിരിക്കും. മേളയില്‍ നിന്നുള്ള ലാഭവിഹിതം കോഴിക്കോട് മെഡിക്കല്‍ കോളജിലെ സാന്ത്വന ചികിത്സാ കേന്ദ്രത്തിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഫൈജാസ് മണലൊടി, ജാഫര്‍ മണലൊടി, ജെ. അശോക്, ഗിരീഷ് ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."