ഭീകര സംഘടനകള്‍ അഫ്ഗാനിലേക്ക് ചുവടുമാറ്റി
ന്യൂഡല്‍ഹി: ബാലാകോട്ട് മിന്നലാക്രമണത്തിനു ശേഷം ഭീകരസംഘടനകളായ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ എന്നിവയുടെ താവളം പാകിസ്താനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയതായി രഹസ്യാന്വേഷണ വിഭാഗം.
പാകിസ്താനില്‍ നിന്ന് അഫ്ഗാനിലെ കുനാര്‍, നന്‍ഗാര്‍ഹര്‍, നൂറിസ്താന്‍, കാണ്ഡഹാര്‍ എന്നീ പ്രവിശ്യകളിലേക്കാണ് ഭീകര താവളങ്ങള്‍ മാറ്റിയതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇതേ തുടര്‍ന്ന് കാബൂളിലെയും കാണ്ഡഹാറിലേയും ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങള്‍ക്കും ഓഫിസുകള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 14ന് ജമ്മുകശ് മിരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനു നേരെ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പാകിസ്താനിലെ ബാലാകോട്ടില്‍ ഭീകര താവളങ്ങള്‍ക്കുനേരെ വ്യോമസേന മിന്നലാക്രമണം നടത്തിയത്.
ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ എന്നീ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അടക്കമുള്ള ചില ഭീകര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
അഫ്ഗാന്‍, പാകിസ്താന്‍ രാജ്യങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി മേഖലയിലാണ് ഭീകര സംഘടനകള്‍ പരിശീലന കേന്ദ്രങ്ങളും മറ്റും തുടങ്ങിയത്.
അതേസമയം ഭീകര സംഘടനകള്‍ക്കും മറ്റുമെതിരേ പാക് സര്‍ക്കാര്‍ എടുത്ത നടപടികളെ ഇന്ത്യന്‍ സര്‍ക്കാര്‍ വിലമതിക്കാന്‍ തയാറാകാത്തതിന് പിന്നില്‍ അഫ്ഗാനിസ്ഥാനില്‍ ഭീകര താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണെന്നും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."