മലയോരത്ത് വേട്ടസംഘത്തിന്റെ തട്ടിപ്പ്
കാളികാവ്: മലയോരത്ത് വേട്ട സംഘത്തിന്റെ പുതിയ തട്ടിപ്പ്. മാനിറച്ചി കിട്ടാനുണ്ടെന്ന് തെറ്റിധരിപ്പിച്ച് പട്ടി മാംസം നല്‍കിയാണ് വേട്ട സംഘത്തിന്റെ പുതിയ കബളിപ്പിക്കല്‍ തന്ത്രം. മാനിറച്ചി വേവുന്നതിലും അധിക സമയമെടുത്തതിനാല്‍ സംശയം തോന്നിയതോടെയാണ് സംഭവം പുറത്തായത്.
ഇറച്ചിയെ കുറിച്ച് അറിവില്ലാത്തവര്‍ വേവിച്ച് കഴിക്കുകയും ചെയ്തിട്ടുണ്ട്. കിലോക്ക് 500 രൂപയിലധികം നല്‍കിയാണ് പലരും മാനിറച്ചി എന്ന പേരില്‍ പട്ടി മാംസം വാങ്ങിക്കഴിച്ചത്. ഇറച്ചിയില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വഞ്ചിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. മലവാരത്ത് നിരവധി പട്ടികളുടെ അറുത്തുമാറ്റിയ തലകള്‍ കാണപ്പെട്ടിട്ടുണ്ട്. പട്ടി മാംസം കഴിച്ച പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള വിഷബാധ ഉണ്ടാകുമോ എന്ന ഭയത്താലാണ് ചികിത്സ തേടിയിട്ടുള്ളത്. വിവരം പുറത്തായതോടെ വേട്ട സംഘം മുങ്ങി. കബളിപ്പിക്കപ്പെട്ടവരാരും പരാതി നല്‍കാന്‍ തയാറായിട്ടില്ല. മിനിറച്ചി കഴിക്കുന്നത് തന്നെ കുറ്റകരമാണ്. വേട്ട സംഘം പിടിയിലാകുന്നതോടൊപ്പം തന്നെ ഇറച്ചിക്ക് പണം നല്‍കിയവരും കേസില്‍ ഉള്‍പ്പെടും എന്നതിനാലാണ് ആരും മിണ്ടാതിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലിസും വനം വന്യജീവി വകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പണം നല്‍കിയവര്‍ക്ക് വേട്ട സംഘം നല്‍കിയിട്ടുള്ളത് പട്ടി മാംസം തന്നെയാണെന്നാണ് അധികൃതരുടെ നിഗമനം. വേട്ട സംഘത്തെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."