HOME
DETAILS
MAL
ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിക്കു വിട്ടു
backup
December 02 2020 | 07:12 AM
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരായ പരാതി പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ട് സ്പീക്കര്‍. ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടിസിലാണ് സ്പീക്കറുടെ നടപടി. കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന വിഡി സതീശന് എം.എല്‍.എയുടെ പരാതിയിലാണ് നടപടി. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്റെ വിലയിരുത്തല്‍.
റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിന് ശേഷം പുറത്തുവിടണമെന്നതാണ് ചട്ടം എന്നിരിക്കെ ഇത് ലംഘിച്ച് ധനമന്ത്രി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
നേരത്തേ ധനമന്ത്രി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."