HOME
DETAILS
MAL
മെഡിക്കല്‍ ഫീസ്: സ്വകാര്യ സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന് സുപ്രീം കോടതിയില്‍
backup
July 07 2019 | 18:07 PM
ന്യൂഡല്‍ഹി: മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സ്വകാര്യ സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന് സുപ്രീം കോടതിയില്‍. മെഡിക്കല്‍ ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ കൗണ്‍സിലിങ് ആരംഭിക്കരുത് എന്നാവശ്യപ്പെട്ട് അസോസിയേഷന് റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. കേസ് അടിയന്തിരമായി പരിഗണിക്കണം എന്ന് അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെടും.
ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനത്തിന് എതിരേ ഹൈക്കോടതിയില്‍ നല്കുന്ന അപ്പീലില്‍ തീര്‍പ്പ് ഉണ്ടായ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാനാകൂ എന്നാണ് ഹരജി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."