വിജിലന്‍സ് റെയ്ഡ്: 'പരസ്യ പ്രതികരണം നടത്തരുതായിരുന്നു; തോമസ് ഐസക്കിനെ തള്ളി കാനം
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ഐസക്കിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. വിജിലന്‍സ് റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന് കരുതുന്നില്ല. വിഷയത്തില്‍ ഐസക് പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കാനം പറഞ്ഞു.
വിജിലന്‍സ് റെയ്ഡ് അടഞ്ഞ അധ്യായമെന്നും ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും പാര്‍ട്ടി സെക്രട്ടറി എ.വിജയരാഘവന് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയുമെന്ന് ഇന്നലെ തോമസ് ഐസക് പറഞ്ഞിരുന്നു.
തോമസ് ഐസക്കിനെതിരായ പരാതി പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് സ്പീക്കര്‍. കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന വിഡി സതീശന് എം.എല്‍.എയുടെ പരാതിയിലാണ് നടപടി. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."