പരിസ്ഥിതി ദിനം: ക്ലബുകള്‍ക്ക് അവാര്‍ഡ്
കല്‍പ്പറ്റ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മികച്ച പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന 100 ക്ലബുകള്‍ക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാഷ് അവാര്‍ഡുകള്‍ നല്‍കുന്നു. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകള്‍ ജൂണ്‍ അഞ്ചു മുതല്‍ 10 വരെ നടത്തുന്ന വൃക്ഷതൈനടല്‍, പൊതു ഇടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനം, മികച്ച മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എന്നിവക്കാണ് കാഷ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷകര്‍ പ്രവര്‍ത്തനങ്ങളുടെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മൊബൈലില്‍ പകര്‍ത്തി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കല്‍പ്പറ്റ ഹരിതഗിരി റോഡിലെ ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫിസിലോ, 9744066511 എന്ന വാട്‌സ്ആപ്പ് നമ്പറിലോ നല്‍കണം. താല്‍പര്യമുള്ള ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് വനംവകുപ്പിന്റെ ബേഗൂര്‍, കുന്താണി, ചുഴലി തുടങ്ങിയ വിതരണ കേന്ദ്രങ്ങളില്‍ സൗജന്യമായി വൃക്ഷത്തൈകള്‍ ലഭിക്കും. ഫോണ്‍: 04936 204700.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."