അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു
നിലമ്പൂര്‍: സഖാവ് കുഞ്ഞാലി 48-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നിലമ്പൂരില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്‍ അധ്യക്ഷനായി. പി.വി അന്‍വര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി കെ റഹീം, എന്‍.വേലുക്കുട്ടി, പി.ടി ഉമ്മര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളില്‍ പ്രൊഫ. കെ.ഇ.എന്‍, ശ്രീജിത്ത് വയനാട്, പി.എം ആതിര, എം സ്വരാജ് എംഎല്‍എ എന്നിവര്‍ ക്ലാസെടുത്തു. സഖാവ് കുഞ്ഞാലിയുടെ സ്മരണകള്‍ പുതുക്കി മലയോര മേഘലയിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പ്രഭാതഭേരികള്‍ മുഴങ്ങി. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സെമിനാറുകള്‍ സാംസ്‌കാരിക സദസുകള്‍, പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."