HOME
DETAILS

മഴക്കാലപൂര്‍വ രോഗ നിയന്ത്രണം; 28ന് ഡ്രൈഡേ

  
backup
May 24 2017 | 02:05 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d

 

കല്‍പ്പറ്റ: മഴക്കാലപൂര്‍വ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഈമാസം 28ന് ജില്ലയില്‍ ഡ്രൈഡേ ആചരിക്കും. മഴക്കാലപൂര്‍വ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി എ.ഡി.എം. കെ.എം രാജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വകുപ്പുതല മേധാവികളുടെ യോഗത്തിലാണ് തീരുമാനം.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെ കൂട്ടായ്മയിലാണ് നടത്തുക. ശുചീകരണ പ്രവര്‍ത്തനങ്ങളിലും ബോധവല്‍കരണ ക്യാമ്പുകളിലും എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ പങ്കാളിത്തം വേണമെന്ന് എ.ഡി.എം യോഗത്തില്‍ പറഞ്ഞു. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, എലിപ്പനി, വയറിളക്കം, എച്ച്-1 എന്‍-1 എന്നിവ പടരുന്നത് തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും മാര്‍ഗങ്ങളെക്കുറിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക് കുമാറും, ഡോ. കെ.എസ് അജയനും യോഗത്തില്‍ വിശദീകരിച്ചു.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്താനാണ് തീരുമാനം. ഇതിനായി ഒരു പ്രത്യേക ടീമിനെ ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്. മഞ്ഞപ്പിത്ത രോഗ ലക്ഷണം ഗൗരവത്തോടെ കാണണമെന്നും പച്ചമരുന്ന് ചികിത്സകള്‍ തേടുന്നതിനു മുന്‍പ് കൃത്യമായ രോഗ നിര്‍ണ്ണയം നടത്തണം. ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍ ബോധവല്‍കരണം നടത്തണമെന്നും ആരോഗ്യവകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ എച്ച്-1 എന്‍-1 രോഗികള്‍ പെരുകുന്നത് ആശങ്കാജനകമാണ്.
പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വില്‍പന നിയന്ത്രിക്കുക, ഉറവിട മാലിന്യ നിര്‍മാര്‍ജനം നടപ്പാക്കുക, കൊതുക് കൂത്താടി നിര്‍മാര്‍ജനം, എലി നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തല്‍അനിവാര്യമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വീടുകളിലും സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും ആഴ്ചയിലൊരുക്കല്‍ ഡ്രൈഡേ ആചരിക്കണം. കുടിവെള്ളത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുക, തൊഴിലുറപ്പിന് പോകുന്ന തൊഴിലാളികള്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധമരുന്നുകളും രോഗങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലുകളും എടുക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിച്ചു.
ജില്ലാ മാസ്മീഡിയ ഓഫിസര്‍ കെ.പി സാദിക്കലി, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഹന്‍ലാലിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനുസ്മരണക്കുറിപ്പ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍  

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്

Kerala
  •  3 months ago
No Image

ശത്രുക്കള്‍ക്ക് കൊത്തിവലിക്കാന്‍ പാര്‍ട്ടിയെ ഇട്ടുകൊടുക്കരുത്; അന്‍വറിനെതിരെ പി.കെ ശ്രീമതി

Kerala
  •  3 months ago
No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago
No Image

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

National
  •  3 months ago
No Image

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര; വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

Kerala
  •  3 months ago
No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago