എത്തിക്‌സ് കമ്മിറ്റിയെ നിയോഗിച്ച സ്പീക്കറുടെ നടപടി സ്വാഗതംചെയ്ത് തോമസ് ഐസക്
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന ആരോപണം പരിശോധിക്കാന്‍ എത്തിക്‌സ് കമ്മിറ്റിയെ നിയോഗിച്ച നടപടിയെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവ് പറയും പോലെ ശിക്ഷ വിധിക്കാനുള്ള കോടതിയല്ല എത്തിക്‌സ് കമ്മിറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും. തന്റെ ഭാഗം വിശദീകരിക്കാനും സി.എ.ജി റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം ലഭിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
അസാധാരണമായ നടപടിയാണ് സി.എ.ജിയുടെ ഭാഗത്തുനിന്നുണ്ടായത്. അന്തിമ റിപ്പോര്‍ട്ട് എന്നറിയാതെയാണ് താന്‍ പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന വി.ഡി.സതീശന്റെ പരാതിയാണ് സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്. സ്പീക്കറുടെ നടപടിക്ക് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."