HOME
DETAILS
MAL
സി.പി.എമ്മിനെ പിന്തുണക്കേണ്ടത് നാടിന്റെ ആവശ്യം: പി. ജയരാജന്
backup
July 29 2016 | 01:07 AM
കാളികാവ്: അക്രമ രാഷ്ട്രീയത്തെ ചെറുക്കുന്നതിന് സി.പി.എമ്മിനെ സമൂഹം പിന്തുണക്കണമെന്നു സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. ജയരാജന്. കാളികാവില്‍ കുഞ്ഞാലി രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി കിട്ടുമെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വിവാദമാക്കേണ്ടതില്ലെന്നു അദ്ദേഹം പറഞ്ഞു. നിരന്തരം അക്രമിക്കപ്പെടുമ്പോള്‍ കൈയുംകെട്ടി നോക്കി നില്‍ക്കാനാവില്ല.
സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ.പരാക്ഷന് അധ്യക്ഷനായി. എം.സ്വരാജ് എംഎല്‍എ, ഇ.പി ഉമ്മര്‍, എന്‍.നൗഷാദ്, സാം കെ ഫ്രാന്‍സിസ്, എന്‍. സൈതാലി, ശാഹിന ഗഫൂര്‍, തെറ്റത്ത് ബാലന്, കെ. നിഷാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."