ഇന്റര്‍ കോണ്ടിനെന്റല് കപ്പ്: തകര്‍ന്നടിഞ്ഞ് ഇന്ത്യ
അഹമ്മദാബാദ്: ആദ്യ പകുതിയില്‍ രണ്ട് ഗോളിന് ലീഡ് നേടിയ ഇന്ത്യ രണ്ടാം പകുതിയില്‍ നാല് ഗോള്‍ തിരിച്ചുവാങ്ങി ദുരന്തമായി. അഹമ്മദാബാദില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല് കപ്പിലെ ആദ്യ മത്സരത്തിലായിരുന്നു ഇന്ത്യയുടെ ദയനീയ പരാജയം. അനസിനും ജിങ്കനും പകരം ആദില്‍ ഖാനും നരേന്ദര്‍ ഗലോട്ടുമായിരുന്നു പ്ലയിങ് ഇലവനില്‍.
സുനില്‍ ഛേത്രിയുടെ മികവിലായിരുന്നു ആദ്യ പകുതിയില്‍ ഇന്ത്യ ര@ണ്ട് ഗോളുകള്‍ക്ക് മുന്നില്‍ എത്തിയത്. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ഇന്ത്യ മുന്നില്‍ എത്തിയിരുന്നു. ചാങ്തെയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടി ഛേത്രി പനേക കിക്കിലൂടെ ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യ ലീഡ് നേടി. ആദ്യ പകുതിയുടെ അവസാനമായിരുന്നു ഇന്ത്യയുടെ രണ്ട@ാം ഗോള്‍ പിറന്നത്.
ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ കിടന്ന ഛേത്രിക്ക് കിട്ടിയ പന്ത് ക്യാപ്റ്റന്‍ ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ഛേത്രിയുടെ 70ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ആദ്യ പകുതി ഗംഭീരമായിരുന്നു എങ്കില്‍ രണ്ട@ാം പകുതിയില്‍ ഇന്ത്യയുടെ താളം തെറ്റി. ഡിഫന്‍സില്‍ അനസും ജിങ്കനും ഇല്ലാത്തതാണ് ഇന്ത്യക്ക് വിനയായത്. ജോബി ജസ്റ്റിന് ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. അടുത്ത രണ്ട് മത്സരങ്ങിലും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കൂ. സിറിയ, ഉത്തരകൊറിയ എന്നിവരാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."