വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ശക്തമായി നേരിടും: ഐ.എന്‍.ടി.യു.സി
മട്ടാഞ്ചേരി: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ നീക്കം ശക്തമായി നേരിടുമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിം കുട്ടി പറഞ്ഞു. കേരള പ്രദേശ് വഴിയോര വ്യാപാരി കോണ്‍ഗ്രസ് കൊച്ചി റീജിയണല്‍ കമ്മിറ്റിയുടെ വാര്‍ഷികവും പഠനോപകരണ വിതരണവും കൂവപ്പാടം കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയറുടെ നേതൃത്വത്തില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ജില്ലയില്‍ പലയിടത്തും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയോര മേഖലയില്‍ കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്നവരെ ആട്ടിയോടിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. യു.പി.എ.സര്‍ക്കാരിന്റ് കാലത്ത് രൂപീകൃതമായ വഴിയോര കച്ചവട സംരക്ഷണ നിയമം സംരക്ഷിക്കാന്‍ ഐ.എന്‍.ടി.യു.സിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കെ.ബി.സലാം അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വൈക്കം നസീര്‍, അരുണ്‍ കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ ലത്തീഫ്, യൂണിയന്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, സി.ജി രമേശ്, കെ.ബി അഷറഫ്, ഫ്രാന്‍സിസ്, അനില്‍ കുമാര്‍, കലാമണ്ഡലം വിജയന്‍, ഷുഹൈബ് അസീസ്, എന്‍.ശ്രീനിവാസ മല്യ, യു.എ.അബ്ദുല്‍ കലാം, എന്‍.കെ.അബ്ദുല്‍ നാസര്‍, കെ.ബി.ജബ്ബാര്‍, അയൂബ് സുലൈമാന്‍, സുജിത്ത് മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."