ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയം; ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക്
മലപ്പുറം: സര്‍ക്കാര്‍ സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി തസ്തിക നിര്‍ണയം നടത്താത്തതില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങളുമായി സമരത്തിനിറങ്ങാന്‍ എച്ച്.എസ്.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് തീരുമാനിച്ചു. പത്തിന് രാവിലെ പത്തിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ആര്‍.ഡി.ഡി ഓഫീസികുളിലേക്ക് ഉദ്യോഗാര്‍ഥികള്‍ കുടുംബത്തോടൊപ്പം മാര്‍ച്ച് നടത്തും. 2011 മുതല്‍ സ്‌കൂളുകളിലേക്ക് അനുവദിച്ച എച്ച്.എസ്.എസ്.ടി ബാച്ചുകളിലേക്ക് എയ്ഡഡ് സ്‌കൂളുകളില്‍ തസ്തിക നിര്‍ണയം നടത്തിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപടിയുണ്ടായില്ല. മൂന്നുവര്‍ഷം മുന്‍പ് തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതുമൂലം നിയമനം കിട്ടാതായി. ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക നിര്‍ണയിക്കുന്നതിന് അടിയന്തിര നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ലാല്‍ രഞ്ജിത്ത് അധ്യക്ഷനായി. സജിത്ത്കുമാര്‍, സൂരജ്, കരുണാകരന്‍, സി.കെ ബാബു സംസാരിച്ചു.
സെന്‍ട്രല്‍ സഹോദയ; എ.മുഹമ്മദ് പ്രസിഡന്റ്
മലപ്പുറം: സിബിഎസ്ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ ജില്ലാ സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറംപ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ 79ല്‍ പരം സിബിഎസ്ഇ സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാര്‍ അടക്കം നൂറോളംപേര്‍ പങ്കെടുത്തു.ഡോ. എ. മുഹമ്മദ് അധ്യനായി. ജെ.സി.ഐ ട്രെയ്‌നര്‍ ചന്ദ്രന്‍ നായര്‍ ക്ലാസ് എടുത്തു.
മലപ്പുറം സെന്‍ട്രല്‍ സഹോദയ ഭാരവാഹികളായി ഡോ. എ.മുഹമ്മദ്( പ്രസി), അനീഷ് കുമാര്‍ (ജന. സെക്ര), എം. ജനാര്‍ദ്ദനന്‍( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."