നവയുഗം ശുകൈഖ് യൂണിറ്റ് കമ്മിറ്റി നിലവിൽ വന്നു
ദമാം: പുതുതായി നിലവിൽ വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ പ്രവാസി പുനഃരധിവാസ പദ്ധതികൾക്ക് മുൻഗണന നൽകണമെന്ന് നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ശുകൈഖ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മുരളിയുടെ അദ്ധ്യക്ഷതയിൽ അൽഹസ്സ ഷുഹൈഖിലെ ബൈജുകുമാർ നഗറിൽ നടന്ന യൂണിറ്റ് സമ്മേളനം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സിയാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ ജി സംഘടനാ വിശദീകരണം നടത്തി. നവയുഗം രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പദ്മനാഭൻ മണിക്കുട്ടൻ, ഉണ്ണി മാധവൻ, സുശീൽ കുമാർ, മിനി ഷാജി, രതീഷ് രാമചന്ദ്രൻ, അൽഹസ്സ മേഖല നേതാക്കളായ നിസാം പുതുശ്ശേരി, ഷിഹാബ് കാരാട്ട് എന്നിവർ സംസാരിച്ചു.സമ്മേളനത്തിൽ ജയ്മോൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഷിബു താഹിർ സ്വാഗതവും, അനിൽ കുറ്റിച്ചൽ നന്ദിയും പറഞ്ഞു.
നവയുഗം ഷുഖൈഖ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ജലീൽ (രക്ഷാധികാരി), മുരളി (പ്രസിഡന്റ്), സുന്ദരേശൻ, സുരേഷ് മടവൂർ (വൈസ് പ്രസിഡന്റുമാർ), സിയാദ് (സെക്രട്ടറി), ഷാജി പുള്ളി, അനിൽ കുറ്റിച്ചൽ (ജോയിന്റ് സെക്രട്ടറി), ഷിബു താഹിർ (ട്രെഷറർ) എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജയകുമാർ, രഘുനാഥ്, അബ്ദുൽ സലാം, സുജി, സത്താർ, ഹാരീസ്, ഹക്കീം, കബീർ, ഷാജികുട്ടൻ എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."