ലൈഫ് മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം
കാട്ടിക്കുളം: ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്നും അര്‍ഹരായവരെ ഒഴിവാക്കുന്നതായി പരാതി. വിധവകളും നിത്യരോഗികളും അടക്കം വാസയോഗ്യമായ വീടില്ലാത്ത നിരവധിയാളുകളാണ് പദ്ധയില്‍ ഉള്‍പ്പെടാതെ പുറത്തായിരിക്കുന്നത്.
പ്ലാസ്റ്റിക്ക് കൂരയില്‍ താമസിക്കുന്നവര്‍ക്ക് പോലും വീട് നല്‍കിയിട്ടില്ലന്നാണ് പരാതിയില്‍ പറയുന്നത്. ഭവനപദ്ധതിയില്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് പോലും കാറ്റില്‍ പറത്തിയാണ് വീടുകള്‍ ഭരണകക്ഷിയില്‍ പെട്ട ആളുകള്‍ക്ക് വീതംവച്ച് നല്‍കുന്നതെന്ന് കുടുംബങ്ങള്‍ പറയുന്നു.
വാസയോഗ്യമായ വീടുള്ളവരും അടുത്ത കാലത്ത് വീട്പണി പൂര്‍ത്തിയായ പാര്‍ട്ടിയിലെ കരാറ് കാരന്‍ പോലും വീടിന് എഗ്രിമെന്റ് വെച്ചതായും പരാതിയുണ്ട്. 542 വീടുകളാണ് തിരുനെല്ലി ഗ്രാമപ്പഞ്ചായത്തില്‍ ലൈഫ്മിഷന്‍ ഭവനപദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത്.
പ്ലാസ്റ്റിക്ക് ഷെഡില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ പോലും ഭവനനിര്‍മാണ പട്ടികയില്‍ നിന്ന് പുറത്തായ അവസ്ഥയാണ് നിലവിലുള്ളത്. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ട് പോലും പരിശോധിക്കാന്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ഭരണകക്ഷിയുടെ അടിസ്ഥാനമില്ലാത്ത റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് കലക്ടര്‍ പോലും അപ്പീല്‍ തള്ളുന്നതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."