ബുറൈദ കിഷൻഗഞ്ച് മക്തബ് നാടിന് സമർപ്പിച്ചു
ബീഹാർ: ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ മജ്ഗമ എന്ന സ്ഥലത്ത് സഊദി അറേബ്യയിലെ സമസ്ത ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി നിർമിച്ചു നൽകിയ മക്തബ് (മദ്രസ, മോഡൽ സ്കൂൾ) ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ ഒരു സമൂഹത്തെ സമുദ്ധരിക്കാൻ സാധിക്കുകയുള്ളുവെന്നും കേരളം ഇന്ന് കാണുന്ന ഈ മാറ്റത്തിന് വിദ്യാഭ്യാസം ഒരു പ്രധാനകാരണമാണെന്നും തങ്ങൾ പറഞ്ഞു. സാമൂഹ്യ കാരണത്താൽ പിന്തള്ളപ്പെട്ട ഒരു സമൂഹത്തെ കെട്ടിപടുക്കാൻ ദാറുൽ ഹുദ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്നും അബ്ബാസലി തങ്ങൾ പറഞ്ഞു.
നാല്പത് ശതമാനം മാത്രം സാക്ഷരതയുള്ള ഈ ന്യൂനപക്ഷ മേഖലയിൽ ദാറുൽഹുദ പൂർവ്വ വിദ്യാർത്ഥി സംഘടന ഹാദിയയുടെ എംപവർ ഓഫ് കിഷൻഗഞ്ച് പ്രൊജക്റ്റിന്റെ ഭാഗമായുള്ള മക്തബ് ആണ് ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ സഹായത്താൽ യാതാർത്ഥ്യമായത്.
പരിപാടിയിൽ ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: ബഹാവുദ്ധീൻ നദ്‌വി മുഖ്യ പ്രഭാഷണം നിർവഹിച്ചു ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, ഡോ: സുബൈർ ഹുദവി ചേകനൂർ, ഇസ്മായിൽ ഹാജി ചാലിയം, മുഹമ്മദ് മുസ്‌ലിയാർ വെറ്റിലപ്പാറ,സയ്യിദ് മുദസ്സിർ തങ്ങൾ ഹുദവി, സൈതലവി ഹാജി കോട്ടപ്പുറം, ഇസ്മായിൽ ഹാജി ഇടച്ചേരി, കുഞ്ഞഹമദ് ഹാജി ഇടച്ചേരി എന്നിവർ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."