HOME
DETAILS
MAL
ആക്രമണ കേസില്‍ എംഎല്‍എയുടെ പിഎക്ക് ശിക്ഷ
backup
July 29 2016 | 01:07 AM
അരീക്കോട്: മുസ്ലിം ലീഗ് മൂര്‍ക്കനാട് യൂനിറ്റ് സെക്രട്ടറിയും ലീഗ് നേതാവുമായ അല്‍മോയ റസാഖിനെ 2009 ജുലൈ 30ന് അരീക്കോട് അങ്ങാടിയില്‍വച്ച് അക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകനായ മൂര്‍ക്കനാട് സ്വദേശി സക്കരിയ മുണ്ടോടനെ ഏഴുമാസത്തേക്ക് ശിക്ഷിച്ചു. അരിമ്പ്ര വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായിരുന്ന സക്കരിയ ഇപ്പോള്‍ നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ്. മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാരാണ് ശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."