HOME
DETAILS

നേതാക്കള്‍ക്കുള്ള അണികളുടെ ജീവദാനങ്ങള്‍ക്ക് അറുതിയുണ്ടാകണം

  
backup
December 03 2020 | 01:12 AM

64515315453-2020-dec

 

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചിരിക്കുകയാണ്. ചാവേറുകളാകാന്‍ വിധിക്കപ്പെട്ട പ്രവര്‍ത്തകരെ വിട്ട് പ്രതിയോഗികളെ പച്ചയ്ക്ക് വെട്ടിനുറുക്കുന്ന രാഷ്ട്രീയ പകയ്ക്ക് സുപ്രിംകോടതി വിധിയോടെ അവസാനമുണ്ടായിരുന്നെങ്കില്‍ എന്നാശിക്കുകയാണ്. ഓരോ കൊലപാതകങ്ങള്‍ കഴിയുമ്പോഴും മനുഷ്യസ്‌നേഹികള്‍ നെഞ്ചത്ത് കൈവച്ച് ആഗ്രഹിക്കുന്നതും ഇത് അവസാനത്തേതായിരുന്നെങ്കില്‍ എന്നാണ്. എന്നാല്‍, പ്രതീക്ഷകളെല്ലാം തകര്‍ത്തെറിഞ്ഞ് പിന്നെയും രാഷ്ട്രീയ അരുംകൊലകള്‍ പൊതുജീവിത മണ്ഡലത്തെ ഭീതിപ്പെടുത്തുകയാണ്.


ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ ഇനി കേരളത്തില്‍ അത്തരം പൈശാചിക അരുംകൊലകള്‍ ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതായിരുന്നു. അത്രമേല്‍ കൃത്യതയോടെയായിരുന്നു കൊലപാതകികളെ തെരഞ്ഞുപിടിച്ച് പൊലിസ് അകത്താക്കിയത്. കൊല്ലിക്കാന്‍ അയച്ചവര്‍, കൊല്ലാന്‍ പോയവരുടെ വാഹനത്തില്‍ പതിച്ച 'മാഷാ അല്ലാഹ്' എന്ന സ്റ്റിക്കറൊന്നും കൊലപാതകികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകരമായില്ല. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുമെന്ന് ഭരണകൂടം ഉറപ്പുപറഞ്ഞെങ്കിലും ഇവിടെയും കൊല്ലിച്ചവരിലേക്ക് അന്വേഷണം നീണ്ടില്ല. ടി.പി ചന്ദ്രശേഖരനെ അവസാനിപ്പിക്കാനുള്ള ബ്ലൂ പ്രിന്റ് തയാറാക്കിയ ബുദ്ധികേന്ദ്രങ്ങളെ ഇരുമ്പഴിക്കുള്ളിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തിലുണ്ടായ അവസാന കൊലപാതകമായേനെ അത്. അന്നത് ചെയ്യാത്തതിന്റെ വിലയാണ് കൃപേഷിന്റെയും ശരത് ലാലിന്റേയും ജീവന്‍ ബലിദാനത്തിലൂടെ ഒടുക്കേണ്ടിവന്നത്.


പ്രതിസ്ഥാനത്തുള്ള സി.പി.എം പ്രവര്‍ത്തകരെ സി.ബി.ഐയുടെ പിടിയില്‍ നിന്ന് ഊരിയെടുക്കാന്‍ പൊതുഖജനാവിലെ കോടികളാണ് സര്‍ക്കാര്‍ ഒഴുക്കിയത്. കൊലപാതക രാഷ്ട്രീയത്തെ അങ്ങേയറ്റം വെറുക്കുന്ന സാധാരണക്കാരന്റെ നികുതിപ്പണം തന്നെ കൊലപാതകികളെ രക്ഷിക്കാന്‍ വേണ്ടി ചെലവാക്കിയത് സമാധാനം കാംക്ഷിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നില്ലേ?
ഭരണത്തിലുള്ള പാര്‍ട്ടിയുടെ നിലവിലെ പ്രവര്‍ത്തകര്‍ മാത്രമല്ല കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകികളെന്നും ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമുള്ള ഇരുവരുടെയും മാതാപിതാക്കളുടെ വാദമുഖങ്ങള്‍ അംഗീകരിച്ചതിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് സുപ്രിംകോടതി വിധി. അതുകൊണ്ടുതന്നെ, സി.ബി.ഐയുടെ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ കൊലപാതകത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളെയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ സംഭവിക്കുമ്പോള്‍, സമുന്നതരെന്ന് നാം കരുതുന്ന രാഷ്ട്രീയ നേതാക്കളുടെ കരങ്ങളില്‍ വിലങ്ങ് വീഴുമ്പോള്‍, അപ്പോള്‍ മാത്രമായിരിക്കും കേരളത്തില്‍ രാഷ്ട്രീയത്തിന്റെ മേല്‍വിലാസത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാവുക. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ക്ക് പെരിയ ഇരട്ടക്കൊലയും വിധേയമാകുകയാണെങ്കില്‍, കേരളത്തില്‍ ഇനിയും കൊലപാതക രാഷ്ട്രീയം തുടരും.


കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയോപകരണമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അധഃപതിച്ച ഒരു സമയത്താണ് പെരിയ ഇരട്ടക്കൊലയും സി.ബി.ഐ അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. പലരെയും ഒതുക്കാനും ബി.ജെ.പി രാഷ്ട്രീയത്തിന് വേരുകളാഴ്ത്താനും അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന ഒരവസരത്തിലും കൂടിയാണ് പെരിയ കേസ് സി.ബി.ഐയുടെ കരങ്ങളില്‍ എത്തുന്നത്. ഇതിനകം പല കേസുകളുടെയും അന്വേഷണങ്ങള്‍ സി.ബി.ഐ എഴുതിത്തള്ളിയിട്ടുണ്ട്. പല കേസുകളും പലവട്ടം അന്വേഷിച്ചിട്ടും തുമ്പുകിട്ടാതെ പോയിട്ടുമുണ്ട്. ഉദാഹരണം, കാസര്‍കോട്ടെ ചെമ്പരിക്ക സി.എം അബ്ദുല്ല മുസ്‌ലിയാരുടെ ദുരൂഹ മരണം. അതുപോലെ, കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ സുപ്രിംകോടതിയിലെ വിചാരണകളില്‍ നിന്നുള്ള ഒഴിവു കഴിവുകള്‍. പലവട്ടമായി നീട്ടിവച്ചുകൊണ്ടിരിക്കുന്ന ലാവ്‌ലിന്‍ കേസ് ഉദാഹരണം.


പെരിയ ഇരട്ടക്കൊലക്കേസിലെ യഥാര്‍ഥ കൊലപാതകികളെയും കൊല്ലിച്ചവരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടാല്‍ ഇനിയും കേരളത്തില്‍ എത്രയോ കുടുംബങ്ങള്‍ അനാഥമാകും, പിഞ്ചു കുഞ്ഞുങ്ങളുടെ തേങ്ങലുകള്‍ ഇനിയും കുടിലുകളില്‍ ഉയരും. കൊലക്കത്തിക്കിരയാവുന്നവന്റെ അശരണരാകുന്ന കുഞ്ഞിന്റെ, ഭാര്യയുടെ, മാതാപിതാക്കളുടെ, സഹോദരിയുടെ കണ്ണീരുകള്‍ ഇനിയുമിവിടെ ഒഴുകും.രാഷ്ട്രീയ നേതാക്കളുടെ ചാവേറാവാന്‍ വിധിക്കപ്പെടുന്ന ഹതഭാഗ്യരായ അണികള്‍ നേതാവ് ഏല്‍പിച്ച കൊടുവാളുമായി ഇറങ്ങി പുറപ്പെടുമ്പോള്‍ ഓര്‍ക്കുന്നില്ല തന്റെയും കുടുംബത്തിന്റെയും ജീവിതമാണ് താന്‍ നഷ്ടപ്പെടുത്താന്‍ പോകുന്നതെന്ന്. ഇതുവരെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നും നേതാക്കളുടെ മക്കള്‍ കൊല്ലപ്പെടുകയോ കൊലയാളികളാവുകയോ ചെയ്യാത്തത് ഈ തിരിച്ചറിവ് നേതാക്കള്‍ക്ക് ഉള്ളതിനാലാണ്.


സാധ്യതകളുടെ കലയല്ല ഇന്നത്തെ രാഷ്ട്രീയം. ആശയങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും സ്ഥാപനങ്ങളായി മാറിയ രാഷ്ടീയ പ്രസ്ഥാനങ്ങള്‍ നിലനില്‍പ്പിനായി ഏത് നീചമാര്‍ഗവും സ്വീകരിക്കുകയും ചെയ്യുന്ന ഒരഭിശപ്ത കാലത്തെയും കൂടിയാണവ രേഖപ്പെടുത്തുന്നത്. 'ജനങ്ങളുടെ യജമാനന്മാരാകാന്‍ രാഷ്ട്രീയ നേതാക്കള്‍, അവരുടെ വേലക്കാരായി അഭിനയിക്കു'മെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റും രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിച്ച പട്ടാളമേധാവിയുമായിരുന്ന ചാള്‍സ് ഡി ഗോളിന്റെ വാക്കുകള്‍ ഇന്നും പ്രസക്തമാകുന്നതും ഇതിനാലാണ്.
ഇന്നലെവരെ നോട്ടടിയന്ത്രം സൂക്ഷിക്കുന്നവനെന്ന് ആക്ഷേപിക്കപ്പെട്ട നേതാവ് ഇന്ന് സ്വീകാര്യനാവുന്നതും മറ്റൊന്നുംകൊണ്ടല്ല. നേതാക്കള്‍ നിമിഷംതോറും ചേരി മാറുമ്പോഴും അണികള്‍ മാറാതെ നില്‍ക്കുന്ന അത്ഭുത പ്രതിഭാസത്തിനു കൂടിയാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മാറാത്ത അണികള്‍ മാറുന്ന നേതാക്കളുടെ ആജ്ഞ ശിരസാവഹിച്ച് കൊലക്കത്തിയുമായി ഇറങ്ങുന്നതിന്റെ അര്‍ഥശൂന്യതയെക്കുറിച്ച് ഒരുവേള അവര്‍ ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തിലെ രാഷ്ട്രീയക്കൊലകള്‍ എന്നേ അവസാനിക്കുമായിരുന്നു. ജനങ്ങളുടെ നികുതിപ്പണമെടുത്ത് ഒരു സിറ്റിങിന് 25 ലക്ഷം രൂപ വരെ ഫീസ് വാങ്ങുന്ന അഭിഭാഷകരെ വച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്ന കലികാല കാഴ്ചയ്ക്കും കേരളം സാക്ഷിയാകേണ്ടി വരില്ലായിരുന്നു.


സി.ബി.ഐ ആവശ്യപ്പെട്ട കേസ് ഡയറി സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അവര്‍ക്ക് നല്‍കി, സത്യസന്ധമായ ഒരന്വേഷണത്തിലൂടെ യഥാര്‍ഥ കൊലപാതകികളെയും കൊല്ലിച്ചവരേയും വെളിച്ചത്ത് കൊണ്ടുവരുമെന്ന് ആശിക്കാം. അതുവഴി അവരുടെ നഷ്ടപ്പെട്ട യശസ് വീണ്ടെടുക്കുകയും ഒപ്പം, നമ്മുടെ നാട്ടില്‍ തഴച്ചുവളര്‍ന്ന കൊലപാതകരാഷ്ട്രീയത്തിന്റെ വേരുകള്‍ പിഴുതെറിയപ്പെടുകതന്നെ ചെയ്യുമെന്നും പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago