HOME
DETAILS
MAL
തൊണ്ടയില്‍ മാങ്ങ കഷ്ണം കുടുങ്ങിയ വയോധികനെ രക്ഷിച്ചു
backup
May 24 2017 | 03:05 AM
പറവൂര്‍: തൊണ്ടയില്‍ മാങ്ങ കഷ്ണം കുടുങ്ങി ശ്വാസ തടസം നേരിട്ട് അത്യാസന്ന നിലയിലായ എണ്‍പത്തിനാലുകാരനെ വിദഗ്ധമായ ചികിത്സയിലൂടെ രക്ഷപ്പെടുത്തി.
കൈതാരം സ്വദേശി തങ്കപ്പനെയാണ് ഡോണ്‍ബോസ്ക്കോ ആശുപത്രിയിലെ ഇ.എന്‍.ടി സര്ജന് ഡോ. പ്രശോഭ് സ്റ്റാലിന്റെ നേതൃത്വത്തില്‍ മൂന്ന് ഡോക്ടര്‍മാരുടെ പരിശ്രമത്തിലൂടെ പുതുജീവന്‍ നല്‍കിയത്.
പഴുത്ത മാങ്ങ മുറിച്ചു കഴിക്കുന്നതിനിടയില്‍ വലിയ കഷ്ണം തങ്കപ്പന്റ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസ തടസം സംഭവിച്ചു മിണ്ടാട്ടമില്ലാതെ അപകടകരമായ അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."