ഡെങ്കിപ്പനി; ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നടത്തി
മൂവാറ്റുപുഴ : ഡെങ്കിപ്പനി ബാധിച്ച മുളവൂര്‍ അഞ്ചാം വാര്‍ഡില്‍ പായിപ്ര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വീടുവീടാന്തരം കയറി ബോധവത്കരണവും ലഘുലേഖാ വിതരണവും നടത്തി. ആരോഗ്യവിഭാഗം , വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ക്വാഡുകളായി വീടുകള്‍ കയറുകയായിരുന്നു.
ഡെങ്കിപ്പനി ജാഗ്രതാ നിര്‍ദേശമടങ്ങിയ ലഘുലേഖയാണ് വിതരണം ചെയ്തത്, കൊതുകിന്റെ ഉറവിടങ്ങള്‍ ( പ്രജനനകേന്ദ്രങ്ങള്‍ ) നശിപ്പിക്കല്‍ എന്നിവയും നടത്തി. ചൊവ്വാഴ്ച രാവിലെ പൊന്നിരിക്കപ്പറമ്പില്‍നിന്ന് ആരംഭിച്ച ഭവന സന്ദര്‍ശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നൂര്‍ജഹാന്‍ നാസര്‍, പഞ്ചായത്ത് അംഗങ്ങളായ സൈനബ കൊച്ചക്കോന്‍, സീനത്ത് അസീസ്, എ.ജി. മനോജ്, എം.സി.വിനയന്‍, ആന്റണി ജോസഫ്, സുറുമി ഉമ്മര്‍, പി.എം.അബൂബക്കര്‍, നിഷമോള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ.ബേബി, ജെ.എച്ച്.ഐ സതീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.ബി.ഷംസുദ്ധീന്‍, യു.പി.വര്‍ക്കി, എം.ഷാഹുല്‍ ഹമീദ്, വി.ഇ. നാസര്‍, ടി.കെ. അലിയാര്‍, പി.ജി.പ്രദീപ് കുമാര്‍, ഒ.കെ. മുഹമ്മദ്, വി.കെ,റിയാസ്, അഷറഫ് കടങ്ങനാട്ട്, ആഗ്‌നല്‍ ബാബു, എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."