കക്കൂസ് മാലിന്യം തള്ളി
കൊണ്ടോട്ടി:ദേശീയ പാത ഐക്കരപ്പടി കൈതക്കുണ്ടയില്‍ ജനവാസ കേന്ദ്രത്തിന് സമീപം സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി.രാവിലെ അസഹ്യമായ ദുര്‍ഗന്ധം വന്നതോടെയാണ് പ്രദേശവാസികള്‍ വയലിനോട് ചേര്‍ന്ന് കക്കൂസ് മാലിന്യം ഒഴുക്കിയ നിലയില്‍ കണ്ടത്. മാലിന്യം വയലിലെ വെള്ളത്തിലൂടെ കിണറിലെത്തുമോ എ
ന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ജലജന്യ രോഗങ്ങള്‍ പടരുന്ന പ്രദേശം കൂടിയാണിവിടം.
രാത്രിയില്‍ ഇരുട്ടിന്റെ മറവിലാണ് മാലിന്യം തള്ളിയത്.ടാങ്കര്‍ ലോറിയിലെത്തിച്ച് വയല്‍ പ്രദേശത്തേക്ക് ഒഴുക്കിയ നിലയിലാണ്.നേരത്തേയും ഈ ഭാഗത്ത് മാലിന്യം തള്ളിയതായി നാട്ടുകാര്‍ പറഞ്ഞു.
മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൈതക്കുണ്ട തണല്‍ റസിഡന്‍സ് അസോസിയേഷന്‍ കൊണ്ടോട്ടി പൊലിസ് ചെറുകാവ് പഞ്ചായത്ത് സെക്രട്ടറി,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."